TRENDING:

Mob Attack | കസ്റ്റഡി മരണത്തില്‍ പ്രതിഷേധം; ബീഹാറില്‍ ജനക്കൂട്ടം സ്‌റ്റേഷന്‍ ആക്രമിച്ച് പോലീസുകാരനെ കൊന്നു

Last Updated:

അനിരുദ്ധ യാദവ് എന്ന നാല്‍പ്പതുകാരനാണ് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഹോളി ആഘോഷത്തിനിടെ ഡി.ജെ പാര്‍ട്ടിയില്‍ അശ്ലീല പാട്ടുവച്ചതുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബീഹാറില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചതിനെത്തുടര്‍ന്ന് (Custody Death) അക്രമാസക്തരായ ജനക്കൂട്ടം പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് (mob attacked police) പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി. കല്ലേറിലും വെടിവെപ്പിലും തീവെപ്പിലും ഒന്‍പത് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് (Champaran district) സംഭവം.
advertisement

അനിരുദ്ധ യാദവ് എന്ന നാല്‍പ്പതുകാരനാണ് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഹോളി ആഘോഷത്തിനിടെ ഡി.ജെ പാര്‍ട്ടിയില്‍ അശ്ലീല പാട്ടുവച്ചതുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് സ്‌റ്റേഷനില്‍വച്ച് ശനിയാഴ്ച കടന്നല്‍കുത്തേറ്റാണ് യുവാവ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ചോദ്യംചെയ്യലിനിടെ മര്‍ദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്നാണ് ജനക്കൂട്ടത്തിന്‍റെ ആരോപണം. ഇതിന് പിന്നലെയാണ് ആളുകള്‍ സംഘമായെത്തി അക്രമം നടത്തിയത്.

 Also Read- ജോലി കഴിഞ്ഞ് മടങ്ങിയ വീട്ടമ്മയെ തടഞ്ഞുനിർത്തി അപമാനിച്ചു; രണ്ടുപേർ അറസ്റ്റിൽ

advertisement

ഗുരുതരമായി പരിക്കേറ്റ റാം ജതന്‍ റായ് എന്ന പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികള്‍ മൂന്ന് പോലീസ് വാഹനങ്ങള്‍ക്കും, രണ്ട് സ്വകാര്യ കാറുകള്‍ക്കും, അഗ്നിശമന സേനയുടെ ഒരു വാഹനത്തിനും തീവെച്ചു. മര്‍ദ്ദനമേറ്റാണ് യുവാവ് കസ്റ്റഡിയില്‍ മരിച്ചത് എന്ന ആരോപണം ചമ്പാരന്‍ പോലീസ് സൂപ്രണ്ട് നിഷേധിച്ചു.

പോലീസ് സ്‌റ്റേഷനില്‍വച്ച് കടന്നല്‍കുത്തേറ്റാണ് യുവാവ് മരിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പത്തിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാപക അക്രമമാണ് അരങ്ങേറിയതെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അദ്ദേഹം പറഞ്ഞു.

advertisement

കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; ഒഡീഷ സ്വദേശി അറസ്റ്റിൽ; പിടികൂടിയത് മാവോയിസ്റ്റ് ശക്തികേന്ദ്രത്തിൽ നിന്ന്

കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ്‌ വിൽപ്പന (Ganja Smuggling) നടത്തുന്ന ഒഡീഷ (Odisha) സ്വദേശി അറസ്റ്റില്‍. ഒഡീഷ റായ്ക്കാട് ജില്ലയിലെ പത്മപൂരിൽ താമസിക്കുന്ന ഈശ്വർ മാജിയെയാണ് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഒഡീഷയിൽ നിന്നും സാഹസികമായി പിടികൂടിയത്.

രണ്ടാഴ്ച മുമ്പ് അങ്കമാലി, നോർത്ത് പറവൂര്‍ എന്നിവടങ്ങളില്‍ നിന്ന് പതിനാല് കിലോ കഞ്ചാവും ഒന്നരകിലോ ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലാകുകയും ചെയ്തു. ഇവർക്ക് ലഹരിവസ്തുക്കള്‍ വിൽപ്പന നടത്തിയത് ഈശ്വർ മാജിയാണ്.  കേരളത്തില്‍ നിന്നുള്ള കഞ്ചാവ് കടത്ത് സംഘം വാഹനങ്ങളിലെത്തിയാണ് ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങുന്നത്. ഈശ്വർ മാജി താമസിക്കുന്നയിടം മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍പെട്ടതാണ്. കേസിൽ മുന്‍പ് അറസ്റ്റിലായ  പ്രതികളുടെ പക്കല്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാൾ താമസിക്കുന്ന സ്ഥലം മനസ്സിലാക്കി പ്രാദേശിക പോലീസിന്‍റെ സഹായത്തോടെ രാത്രിയിലാണ് ഇയാളെ പിടികൂടിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വടക്കേക്കര സബ്ബ് ഇൻസ്പെക്ടർ അരുൺ ദേവ്, എസ്.സി.പി.ഒ സലിൻ കുമാർ, സി.പി.ഒ മാരായ രാജേഷ്, പ്രസാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Mob Attack | കസ്റ്റഡി മരണത്തില്‍ പ്രതിഷേധം; ബീഹാറില്‍ ജനക്കൂട്ടം സ്‌റ്റേഷന്‍ ആക്രമിച്ച് പോലീസുകാരനെ കൊന്നു
Open in App
Home
Video
Impact Shorts
Web Stories