TRENDING:

അഫാനെതിരെ ആദ്യമായി ഉമ്മയുടെ മൊഴി;'ആദ്യം കഴുത്ത് ഞെരിച്ച് ചുമരിൽ തലയടിച്ചു'

Last Updated:

ഭർത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടമുണ്ടെന്നാണ് ഷെമി നൽകിയ മൊഴി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിൽ പ്രതി അഫാനെതിരെ ആദ്യമായി മൊഴി നൽകി ഉമ്മ ഷെമി. അഫാൻ കഴുത്തിൽ ഷാൾ മുറുക്കി കഴുത്ത് ഞെരിച്ച് ചുമരിൽ തലയിടിച്ചെന്ന് ഉമ്മ കിളിമാനൂർ എസ്എച്ച്ഒയ്ക്ക് മൊഴി നൽകി. ഭർത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടമുണ്ടെന്നാണ് ഷെമി നൽകിയ മൊഴി. സംഭവ ദിവസം 50,000രൂപ തിരികെ നൽകേണ്ട സാഹചര്യമുണ്ടായിരുന്നു. പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടിൽ പോയപ്പോൾ അധിക്ഷേപം നേരിട്ടെന്നും മകന് ഇത് സഹിച്ചില്ലെന്നുമാണ് ഷെമി മൊഴി നൽകിയത്.
News18
News18
advertisement

തിരികെ വീട്ടിലെത്തിയ അഫാൻ ആദ്യം കഴുത്ത് ഞെരിച്ച് ചുമരിൽ തലയടിച്ചു. ഇതോടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് ബോധം വന്നപ്പോൾ അഫാൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചെന്നും ഷെമി പൊലീസിനോട് പറഞ്ഞു. മക്കളുമൊത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെന്നും ഇതിനുവേണ്ടി ഇളയ മകനെ കൊണ്ട് ​ഗൂ​ഗിളിൽ സെർച്ച് ചെയ്യിരുന്നതായും ഷെമിയുടെ മൊഴിയിലുണ്ട്.

ഷെമിയെ വെഞ്ഞാറമൂട് കുറ്റിമൂട് പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ഷെമി മുമ്പ് പൊലീസിനോട് പറഞ്ഞത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, പ്രതി അഫാനെ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിച്ചതിനാലാണ് ജയിലിലേക്ക് മാറ്റിയത്. അച്ഛൻറെ സഹോദരനെയും ഭാര്യയും കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡില്‍ വാങ്ങിയ പ്രതിയെ പൊലീസ് കഴിഞ്ഞ ദിവസം വിവിധയിടങ്ങളിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ കിട്ടാൻ നിരന്തരം അധിക്ഷേപിച്ചത് കൊണ്ടാണ് പിതൃസഹോദരനായ ലത്തീഫിനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തിയതെന്നാണ് അഫാൻ്റെ മൊഴി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
അഫാനെതിരെ ആദ്യമായി ഉമ്മയുടെ മൊഴി;'ആദ്യം കഴുത്ത് ഞെരിച്ച് ചുമരിൽ തലയടിച്ചു'
Open in App
Home
Video
Impact Shorts
Web Stories