ചവറ്റുകുട്ടയിൽ വലിച്ചെറിയുന്നതിനിടെയാകാം കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റതെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമാണ് കൊലപാതകത്തിനും നവജാതശിശുവിനെ ഉപേക്ഷിച്ച കുറ്റവും ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കുഞ്ഞിന്റെ മൃതദേഹം ആദ്യമായി കണ്ട പ്രദേശവാസിയായ ഭഗീരഥ്സിംഗ് എന്നയാളാണ് പരാതിയുമായി ആദ്യം പൊലീസിനെ സമീപിച്ചത്. പൊലീസിനെ സംഭവം അറിയിച്ചതും ഇയാളായിരുന്നു. സംഭവത്തിൽ കുറ്റക്കാരെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. സമീപസമയത്തായി ഗർഭിണികളായ ആരെയെങ്കിലും പരിസരത്ത് കണ്ടോയെന്നായിരുന്നു അന്വേഷണം. അങ്ങനെ നടത്തിയ തെരച്ചിലിലാണ് അന്വേഷണം സോനലിലെത്തിയത്. അവർ ഗർഭിണിയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അല്ലെന്നും സമീപവാസികൾ മൊഴി നൽകി. ഇത് കണക്കിലെടുത്ത് പൊലീസ് നാല് കുട്ടികളുടെ അമ്മയായ സോനലിലെ പിടികൂടുകയായിരുന്നു.
advertisement
Also read-ജോലിയിൽനിന്ന് പിരിച്ചുവിട്ടു; പാകിസ്ഥാനി ഇന്ത്യൻ യുവാവിനെ കൊലപ്പെടുത്തി
കുറ്റം സമ്മതിച്ച യുവതി, വീട്ടിൽ തന്നെ താൻ കുഞ്ഞിന് ജന്മം നൽകിയെന്നും അതിന് ശേഷം ചവറ്റ്കുട്ടയിൽ ഉപേക്ഷിച്ചുവെന്നുമാണ് അറിയിച്ചത്. കുഞ്ഞിന്റെ ജനനം രഹസ്യമായി വയ്ക്കണമെന്ന കാരണത്താൽ പ്രസവത്തിന് ആരുടെയും സഹായം തേടിയിരുന്നില്ല. നാല് കുട്ടികളുടെ അമ്മയായ തനിക്ക് ഇനി ഒരു കുഞ്ഞു കൂടി വേണ്ട എന്നതും ചോരക്കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണമായി സോനൽ പറയുന്നു. ആറു മാസം മുൻപ് ഭർത്താവുമായി പിരിഞ്ഞ യുവതി ഇപ്പോൾ മറ്റൊരു പുരുഷനൊപ്പമാണ് കഴിയുന്നത്. അതുകൊണ്ട് തന്നെ ഈ കുഞ്ഞ് ആരുടെയാണെന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.