ഇന്റർഫേസ് /വാർത്ത /Crime / ജോലിയിൽനിന്ന് പിരിച്ചുവിട്ടു; പാകിസ്ഥാനി ഇന്ത്യൻ യുവാവിനെ കൊലപ്പെടുത്തി

ജോലിയിൽനിന്ന് പിരിച്ചുവിട്ടു; പാകിസ്ഥാനി ഇന്ത്യൻ യുവാവിനെ കൊലപ്പെടുത്തി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

ഭാര്യയുടെ പ്രസവം അടുത്തിരിക്കെ നദീമിന്‍റെ വിയോഗം ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് കുടുംബാംഗങ്ങൾ...

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ലണ്ടൻ: ജോലിയിൽനിന്ന് പിരിച്ചുവിട്ട വൈരാഗ്യത്തിൽ ഇന്ത്യക്കാരനായ സൂപ്പർമാർക്കറ്റ് മാനേജരെ പാക് യുവാവ് കൊലപ്പെടുത്തി. ലണ്ടനിലാണ് സംഭവം. സൂപ്പർ മാർക്കറ്റിന്‍റെ പാർക്കിങ് ഏരിയയിൽവെച്ച് കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഹൈദരാബാദ് സ്വദേശിയായ നദീം ഉദ്ദിൻ ഹമീദ് മൊഹമ്മദ്(24) എന്നയാളാണ് കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പാക് പൌരനായ അക്വിബ് പർവെയ്സ് (26) തെംസ് വാലി പൊലീസിന്‍റെ പിടിയിലായി. റീഡിങ് ക്രൌൺ കോടതിയിൽ ഹാജരാക്കിയ അക്വിബ് പർവേസിന്‍റെ മേൽ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ ദൃസാക്ഷിയില്ലാത്തതിനാൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് തെംസ് വാലി പൊലീസ് അറിയിച്ചു.

    സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ലണ്ടനിലെ പ്രമുഖ ചെയിൻ സൂപ്പർമാർക്കറ്റിലെ മാനേജരായി ജോലി ചെയ്യുകയായിരുന്നു നദീം. ഇദ്ദേഹത്തിന് കീഴിലാണ് അക്വിബ് ജോലി ചെയ്തത്. എന്നാൽ പ്രവർത്തനക്ഷമത കുറവായതിന് കമ്പനിയുടെ നിർദേശപ്രകാരം നദീം വിശദീകരണം തേടിയിരുന്നു. ഇതിനുശേഷവും ജോലിയിലെ പ്രവർത്തനമികവ് മെച്ചപ്പെടാത്തതിനാൽ അക്വിബിനെ പിരിച്ചുവിട്ടു. ഇതിൽ പ്രകോപിതനായ അക്വിബ് സൂപ്പർമാർക്കറ്റിലെ പാർക്കിങ് ഏരിയയിൽ പതിയിരുന്ന് നദീമിനെ ആക്രമിക്കുകയായിരുന്നു.

    നെഞ്ചിൽ കുത്തേറ്റ നദീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ഏഴുമാസമായി മാതാപിതാക്കളോടും ഏഴുമാസം ഗർഭിണിയായ ഭാര്യയോടുമൊപ്പമാണ് നദീം ലണ്ടനിൽ താമസിച്ചുവന്നത്. ഒരു വർഷം മുമ്പായിരുന്നു നദീം വിവാഹം കഴിച്ചത്. ഭാര്യയുടെ പ്രസവം അടുത്തിരിക്കെ നദീമിന്‍റെ വിയോഗം ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് കുടുംബാംഗങ്ങൾ

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

    First published:

    Tags: London, Murder, Pakistani Man Killed Indian-origin Boss, Sacked From Job, ഇന്ത്യൻ സ്വദേശി, കൊലപാതകം, പാക് സ്വദേശി, ലണ്ടൻ