ഹൈദരാബാദ്: അവരിരുവരും പരസ്പരം പ്രണയിച്ചു. വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാനും ആഗ്രഹിച്ചു. എതിർക്കുമെന്ന് കരുതിയ രക്ഷിതാക്കളും വിവാഹത്തിന് സമ്മതിച്ചു. മെയ് 30ന് വിവാഹത്തിന് മുഹൂർത്തവും നിശ്ചയിച്ചു. ഇത്രയൊക്കെയായിട്ടും കമിതാക്കൾ ജീവനൊടുക്കിയ ഞെട്ടലിലാണ് തെലങ്കാനയിലെ ശങ്കരെഡ്ഡി ജില്ലയിലെ കാങ്തി ഗ്രാമം. കമിതാക്കളായ അനിതയും രവിയുമാണ് ജീവനൊടുക്കിയത്.
രവിയെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിലും അനിതയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രവിയുടെ മരണവിവരം അറിഞ്ഞ അനിത വീട്ടിനുള്ളിൽ തീകൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് നൽകുന്ന വിവരം. വിവാഹത്തിന് രക്ഷിതാക്കൾ സമ്മതിച്ചിട്ടും കമിതാക്കൾ ആത്മഹത്യ ചെയ്തത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരുമെന്നും പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Crime news, Suicide, Telangana, ആത്മഹത്യ, തെലങ്കാന