TRENDING:

അച്ഛൻ മക്കളെ വർഷങ്ങളോളം പീഡനത്തിനിരയാക്കി; നിഷ്ക്രിയമായി പിന്തുണച്ച അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി

Last Updated:

ഇവരുടെ മൂത്തമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രിൽ രണ്ടിനാണ് ഭർത്താവിനെയും ഭാര്യയെയും കാജി പൊലീസ് അറസ്റ്റ് ചെയ്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: രണ്ട് പെൺമക്കളെ വർഷങ്ങളോളം പീഡനത്തിന് ഇരയാക്കുകയും മൂന്നാമത്തെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത അച്ഛന് നിഷ്ക്രിയ പിന്തുണ നൽകിയ അമ്മയുടെ ജാമ്യാപേക്ഷ മുംബൈഹൈക്കോടതി തള്ളി. മഹാരാഷ്ട്രയിലെ ബീഡിലാണ് സംഭവം ഉണ്ടായത്.
advertisement

പെൺമക്കൾ വിവരിച്ച കഥ ഞെട്ടിപ്പിക്കുന്നതാണെന്ന് സിംഗിൾ ബെഞ്ച് ജസ്റ്റിസ് കങ്കൻവാടി പറഞ്ഞു. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ അസത്യമാണെന്ന് അവകാശപ്പെട്ട സ്ത്രീയുടെ ജാമ്യാപേക്ഷ തള്ളിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇവരുടെ മൂത്തമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രിൽ രണ്ടിനാണ് ഭർത്താവിനെയും ഭാര്യയെയും കാജി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു സ്‌കൂളിലെ പ്രധാനാധ്യാപകനാണ്. മൂന്ന് മക്കളെയും മാതാപിതാക്കൾ മർദിക്കുകയും മുറിയിൽ പൂട്ടിയിട്ടിരിക്കുകയുമായിരുന്നു. പൊലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

മാർച്ച് 31 20 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരിമാർ നിലവിളിക്കുകയും കരയുകയും ചെയ്തു. ഇതിനെ തുടർന്നാണ് മാതാപിതാക്കൾ അവരെ മർദിക്കുകയും മുറിക്കുള്ളിൽ പൂട്ടിയിടുകയും ചെയ്തത്. തുടര്‍ന്ന് ഒരു സുഹൃത്തിനെ അറിയിച്ചാണ് പൊലീസിന്റെ സഹായം തേടിയത്.

advertisement

2012 മുതൽ അച്ഛൻ തന്നെ പീഡനത്തിന് ഇരയാക്കുന്നതായി മൂത്തമകൾ നൽകിയ പരാതിയിൽ പറയുന്നു. ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോൾ അമ്മ തന്നെ മർദിച്ചതായും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കുന്നു. പിതാവ് ഇടയ്ക്കിടെ തന്നെ പീഡനത്തിന് ഇരയാക്കിയതായും പെൺകുട്ടിയുടെ പരാതിയിലുണ്ട്.

You may also like:ഭർത്താവിന്റെ പിരിമുറുക്കം കുറയ്ക്കാൻ മസാജ് ചെയ്ത് സണ്ണി ലിയോണി; വീഡിയോ സോഷ്യൽ മീഡിയയിൽ

advertisement

[NEWS]England Vs WestIndies | ആദ്യ ടെസ്റ്റിൽ പിടിമുറുക്കി വെസ്റ്റ് ഇൻഡീസ്; മൂന്നാംദിനത്തിലെ ചിത്രങ്ങൾ കാണാം

[PHOTO]സഹോദരനെ കൊലപ്പെടുത്തിയ ശേഷം അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞു; 17കാരന്‍ അറസ്റ്റിൽ

[NEWS]

ഇപ്പോൾ 18 വയസുള്ള സഹോദരി അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ മുതൽ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നും അമ്മയോട് കാര്യം പറഞ്ഞപ്പോൾ ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. 2018ൽ 15 വയസുള്ള ഏറ്റവും ഇളയ സഹോദരിയെ അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അമ്മ നിശബ്ദയായി നിൽക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്.

advertisement

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാര്യയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തത്. എന്നാൽ ഭാര്യ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുകയായിരുന്നു. മക്കൾ നൽകിയ പരാതി വ്യാജമാണെന്നായിരുന്നു ജാമ്യാപേക്ഷയിലെ വാദം. തെറ്റായ സൗഹൃദങ്ങളെ തുടർന്ന് വഴക്ക് പറഞ്ഞതിനാലാണ് ഇത്തരത്തിലൊരു പരാതി നൽകിയതെന്നും ഇവർ ആരോപിച്ചു.

മക്കളെ വര്‍ഷങ്ങളോളം പീഡനത്തിനിരയാക്കുമ്പോൾ അമ്മയ്ക്ക് നിശബ്ദയായിരിക്കാൻ കഴിയില്ലെന്നും അതിനാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു ഇവരുടെ അഭിഭാഷകന്റെ വാദം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ അമ്മയ്ക്കെതിരായ മക്കളുടെ ആരോപണം ഗുരുതരമാണെന്ന് കോടതി വ്യക്തമാക്കി. ഒപ്പം അമ്മയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോടതി പറഞ്ഞു. ഒരു മകളും സ്വന്തം മാതാപിതാക്കൾക്കെതിരെ ഇത്തരം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കില്ലെന്നും ജഡ്ജി പറഞ്ഞു. മൂത്തമകൾ പറഞ്ഞത് കള്ളമാണെങ്കിൽ ഇളയ മക്കൾ അത് എതിർക്കുമായിരുന്നുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടാണ് അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
അച്ഛൻ മക്കളെ വർഷങ്ങളോളം പീഡനത്തിനിരയാക്കി; നിഷ്ക്രിയമായി പിന്തുണച്ച അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി
Open in App
Home
Video
Impact Shorts
Web Stories