ഭർത്താവിന്റെ പിരിമുറുക്കം കുറയ്ക്കാൻ മസാജ് ചെയ്ത് സണ്ണി ലിയോണി; വീഡിയോ സോഷ്യൽ മീഡിയയിൽ
Last Updated:
Sunny Leone performs head massage on husband Daniel Weber | എത്രപേർ ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് സണ്ണി ചോദിക്കുന്നു
കോവിഡ് പൊട്ടിപ്പുറപ്പെടലിനെ തുടർന്ന് രാജ്യത്ത് നിന്നും വിദേശത്തുള്ള തങ്ങളുടെ വസതിയിലേക്ക് സണ്ണി ലിയോണിയും കുടുംബവും താമസം മാറ്റിയിരുന്നു. മക്കളായ നിഷ, അഷർ, നോവ എന്നിവരുടെ സുരക്ഷാ മുൻകരുതലെന്നോണമാണ് വിദേശത്തേക്ക് പറന്നതെന്നായിരുന്നു സണ്ണിയുടെ വിശദീകരണം.
വിദേശത്തു പോയതും കഴിയുന്നതും പ്രകൃതിയോടിണങ്ങി ജീവിക്കുകയാണ് സണ്ണിയും ഭർത്താവും മക്കളും. തോട്ടത്തിലെയും നീന്തൽക്കുളത്തിലെയും മറ്റും ചിത്രങ്ങൾ സണ്ണി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകഴിഞ്ഞു.
കാലിഫോർണിയയിലുള്ള സണ്ണി പുതിയ ഒരു വീഡിയോയുമായി വീണ്ടും വരുന്നു. ഈ വീഡിയോയിൽ സണ്ണിയും ഭർത്താവ് ഡാനിയേൽ വെബറും മാത്രമാണുള്ളത്. ഡാനിയേലിന് സുഖകരമായ മസാജ് ചെയ്ത് നൽകുകയാണ് സണ്ണി.
advertisement
ഈ ഹെഡ് മസാജർ ആരൊക്കെ ഉപയോഗിച്ചിട്ടുണ്ടെന്ന് സണ്ണി ചോദിക്കുന്നു. ഇത് കണ്ടുപിടിച്ചയാൾ ഒരു ജീനിയസ് ആണെന്നും സണ്ണി അഭിപ്രായപ്പെട്ടു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 11, 2020 3:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഭർത്താവിന്റെ പിരിമുറുക്കം കുറയ്ക്കാൻ മസാജ് ചെയ്ത് സണ്ണി ലിയോണി; വീഡിയോ സോഷ്യൽ മീഡിയയിൽ