TRENDING:

കോളജിലെ ഓണാഘോഷത്തിനെത്തിച്ച രൂപമാറ്റം വരുത്തിയ ഫ്രീക്കൻ വണ്ടികൾ പിടിച്ചെടുത്ത് MVD

Last Updated:

രൂപമാറ്റം വരുത്തിയ കാറും ജീപ്പും പിടികൂടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൊടുപുഴ: കോളജിലെ ഓണാഘോഷ പരിപാടിക്ക് എത്തിച്ച രൂപമാറ്റം വരുത്തിയ വാഹനത്തിന് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പും പോലീസും. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഓണാഘോഷത്തിന്റെ ഭാഗമായി നിരത്തിൽ എത്തുന്നു എന്ന വിവരം മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തൊടുപുഴയിൽ മോട്ടോർ വാഹന വകുപ്പും പൊലീസും നടത്തിയ പരിശോധനയിലാണ് രണ്ട് വാഹനങ്ങൾ പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ 10 ന് തൊടുപുഴ ന്യൂമാന്‍ കോളജിന്റെ മുന്‍പിലെ റോഡില്‍നിന്നാണ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്.
advertisement

പരിശോധനയിൽ മാരുതി സെൻ കാറാണ് നമ്പർ പ്ലേറ്റ് പോലും ഇല്ലാതെ രൂപമാറ്റം വരുത്തിയതായി കണ്ട് പിടികൂടിയത്. ലക്ഷങ്ങൾ ചെലവഴിച്ച് രൂപമാറ്റം വരുത്തിയാണ് ഓണാഘോഷത്തിന് വിദ്യാർത്ഥികൾ വാഹനങ്ങൾ എത്തിച്ചത്. കാറിന്റെ ഡോറും ബംബറും എല്ലാം തന്നെ രൂപമാറ്റം നടത്തിയിരുന്നു. കൂടാതെ ഒരു ജീപ്പും പിടികൂടിയിട്ടുണ്ട്. വാഹനങ്ങൾ പൂർണമായി പരിശോധിച്ച് നടപടികളിലേക്ക് കടക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു. ഓണാഘോഷം അതിര് കടക്കാതിരിക്കാൻ വേണ്ടി ക്യാമ്പസുകളിൽ എല്ലാം മോട്ടോർ വാഹനവകുപ്പും പൊലീസും പരിശോധന നടത്തിയിരുന്നു.

advertisement

Also Read- കൈകാലുകൾ കയർ കൊണ്ട് ബന്ധിച്ച നിലയിൽ മൃതദേഹം പുഴയിൽ കണ്ടെത്തി

സ്‌കൂളുകളിലും കോളേജുകളിലും മറ്റും ഓണാഘോഷങ്ങളുടെ ഭാഗമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ എത്തരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ എത്തുന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം അഭ്യാസം നടത്തുന്നത് തടയാന്‍ പ്രത്യേക പരിശോധന നടത്തുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

advertisement

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും ഓണാഘോഷം നടക്കുന്ന വ്യാഴം, വെള്ളി ദിവസങ്ങളിളാണ് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നത്. ഇത്തരം സാഹചര്യത്തില്‍ പിടികൂടുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയ്യുമെന്നും സൂചനകളുണ്ട്. ഇതിനുപുറമെ, വാഹനമോടിക്കുന്ന വിദ്യാര്‍ഥികളുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യുമെന്നായിരുന്നു അറിയിപ്പ്. ഇക്കാര്യം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.

Also Read- ആറ് ദിവസത്തിനിടയിൽ 18 കാരൻ കൊലപ്പെടുത്തിയത് 4 പേരെ; മധ്യപ്രദേശിലെ 'സീരിയൽ കില്ലർ' പിടിയിൽ

advertisement

വാഹനം ഉപയോഗിച്ചുള്ള ആഘോഷം തടയുന്നതിനായി ക്യാംപസ് മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധ പുലര്‍ത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇത്തരം ആഘോഷങ്ങള്‍ക്ക് വാഹനം നല്‍കുന്നത് ഒഴിവാക്കണമെന്നും, ഇത്തരം അഭ്യാസങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പ്രകടനങ്ങളുടെ വീഡിയോ ഉള്‍പ്പെടെ അതാത് ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒമാരെ വിവരം അറിയിക്കണമെന്നും എം.വി.ഡി. സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കോളജിലെ ഓണാഘോഷത്തിനെത്തിച്ച രൂപമാറ്റം വരുത്തിയ ഫ്രീക്കൻ വണ്ടികൾ പിടിച്ചെടുത്ത് MVD
Open in App
Home
Video
Impact Shorts
Web Stories