Also Read- ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി; ഇഡിയുടെ വാദങ്ങൾ അംഗീകരിച്ച് കോടതി
കഴിഞ്ഞ ആഗസ്റ്റ് മാസം എൻസിബി രജിസ്റ്റർ ചെയ്ത കേസിലാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്. കള്ളപ്പണ കേസിന് പുറമെയാണ് ലഹരിമരുന്ന് കേസിലും ബിനീഷ് കോടിയേരി കസ്റ്റഡിയിലാകുന്നത്. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം എൻസിബി കൂടി കേസെടുത്താൽ ബിനീഷിന് ജാമ്യം ലഭിക്കാനുള്ള പഴുതടയും. രണ്ട് മലയാളികളടക്കം മൂന്നുപേരെ പ്രതികളാക്കിയാണ് ആഗസ്റ്റില്‍ എന്‍സിബി മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
advertisement
Also Read- പച്ചക്കള്ളം പറഞ്ഞ തോമസ് ഐസക്ക് രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ
ബിനീഷിന്റെ സുഹൃത്തും മലയാളിയുമായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവർ കന്നഡ സീരിയൽ നടി അനിഖയ്ക്കൊപ്പം ലഹരിക്കേസിൽ അറസ്റ്റിലായതിനെ തുടർന്നുള്ള അന്വേഷണമാണ് ബിനീഷിലെത്തിയത്. രണ്ടാംപ്രതിയായ അനൂപിന്റെ മൊഴിയാണ് ബിനീഷിന് കുരുക്കായത്. ലഹരി ഇടപാട് കേന്ദ്രമായ ഹോട്ടൽ തുടങ്ങാൻ പണം നൽകിയത് ബിനീഷ് ആണെന്ന് കണ്ടെത്തിയത് കേസിൽ നിർണായകമായി. തുടർന്ന് താൻ ബിനീഷിന്റെ ബിനാമി മാത്രമാണെന്ന് അനൂപ് മുഹമ്മദ് മൊഴി നൽകിയതും നിർണായകമായി.