K Surendran | പച്ചക്കള്ളം പറഞ്ഞ തോമസ് ഐസക്ക് രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ
Last Updated:
ആറു ശതമാനം പലിശയ്ക്ക് ആഭ്യന്തരമായി വായ്പ കിട്ടുമെന്ന സ്ഥിതിക്ക് 9.37 ശതമാനം പലിശയ്ക്ക് വായ്പ എടുക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല.
തിരുവനന്തപുരം: കിഫ്ബി പദ്ധതിയെക്കുറിച്ചുള്ള സി എ ജി റിപ്പോർട്ടിനെ പറ്റി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞ കാര്യങ്ങളെല്ലാം പച്ചക്കള്ളമെന്ന് തെളിഞ്ഞെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ഗവർണർ വഴി നിയമസഭയിൽ വെക്കേണ്ട റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്ത ധനമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അഴിമതി മറച്ചു വെക്കാൻ സത്യപ്രതിജ്ഞാ ലംഘനമാണ് അദ്ദേഹം നടത്തിയത്. നിയമസഭയിൽ പറയേണ്ട കാര്യങ്ങൾ പുറത്ത് എത്തിച്ചത് രാജ്യത്ത് കേട്ടു കേൾവിയില്ലാത്ത തരത്തിലുള്ള നിയമലംഘനമാണ്. സി എ ജിയുടെ യഥാർത്ഥ റിപ്പോർട്ടാണ് പുറത്തു വന്നതെന്ന് സമ്മതിച്ച ഐസക്ക് എന്തിന് വേണ്ടിയായിരുന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്ന് വ്യക്തമാക്കണം.
You may also like:എം.ബി രാജേഷിന് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കം പുലർത്തിയവർ മുൻകരുതൽ എടുക്കണമെന്ന് അഭ്യർത്ഥന [NEWS]'ജാതിവിവേചനത്തിൽ മനംനൊന്ത് ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചു' - ദളിത് ഓട്ടോഡ്രൈവർ ചിത്രലേഖ [NEWS] അമ്മയ്ക്ക് പ്രണയബന്ധം; കലിപൂണ്ട 21കാരൻ അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി [NEWS]
കിഫ്ബി പദ്ധതി സ്റ്റാറ്റ്യൂട്ടറി ബോഡി അല്ല രാജ്യത്ത് നിക്ഷേപം കൊണ്ടുവരാനുള്ള കോർപ്പററ്റീവ് ബോഡിയാണെന്നാണ് മന്ത്രി പറയുന്നത്. ഡീസൽ - പെട്രോൾ സെസും ട്രാൻസ്പോർട്ട് നികുതിയും ജനങ്ങളിൽ നിന്നും ഈടാക്കുന്നത് കിഫ്ബിയുടെ വായ്പ തിരിച്ചടയ്ക്കാൻ ആണെന്നിരിക്കെ ജനങ്ങളെ ബാധിക്കില്ലെന്ന് പറയുന്നത് എങ്ങനെയാണെന്ന് സുരേന്ദ്രൻ ചോദിച്ചു.
advertisement
കിഫ്ബിയുടെ വായ്പ അടയ്ക്കാൻ 6000 കോടി ജനങ്ങളിൽ നിന്നും ഈടാക്കി കഴിഞ്ഞു. ജനങ്ങളുടേ മേൽ വലിയ ഭാരം അടിച്ചേൽപ്പിക്കുകയും പണം കൊള്ളയടിക്കുകയും ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല. വിദേശരാജ്യത്ത് നിന്നും പണം വാങ്ങാൻ കേന്ദ്രസർക്കാരിന്റെ അനുമതി വേണം.
ആറു ശതമാനം പലിശയ്ക്ക് ആഭ്യന്തരമായി വായ്പ കിട്ടുമെന്ന സ്ഥിതിക്ക് 9.37 ശതമാനം പലിശയ്ക്ക് വായ്പ എടുക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. ടെണ്ടർ നടപടികൾ ഒന്നും പാലിക്കാതെ എല്ലാ നിബന്ധനകളും ലംഘിക്കുന്നതാണ് കിഫ്ബിയുടെ പ്രവർത്തനം. കിഫ്ബിയുടെ മറവിൽ വ്യാപകമായ അഴിമതി നടത്തിയ തോമസ് ഐസക്കിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 17, 2020 5:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K Surendran | പച്ചക്കള്ളം പറഞ്ഞ തോമസ് ഐസക്ക് രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ