സംശയത്തെത്തുടര്‍ന്ന് അന്ന് മറിയത്തെ കസ്റ്റഡിയിലെടുത്ത് രണ്ടു ദിവസം ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു. എന്നാല്‍ ഇവരെ നിരന്തരം നീരീക്ഷിച്ച് എന്‍ഐഎ സംഘം തിങ്കളാഴ്ച വീണ്ടും വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം അറസ്റ്റ് ചെയ്തത്.
ജില്ലാ സര്‍ക്കാര്‍ വെന്‍ലോക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ മറിയത്തെ എന്‍.ഐ.എ. കസ്റ്റഡിയില്‍ വാങ്ങി ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. കുടക് സ്വദേശിനിയായ ദീപ്തി മര്‍ള മംഗളൂരുവില്‍ ബി.ഡി.എസിനു പഠിക്കുമ്പോഴാണ് സഹപാഠിയായ അനസ് അബ്ദുള്‍ റഹ്‌മാനുമായി പ്രണയത്തിലാകുന്നതും മതംമാറി മറിയം എന്ന പേര് സ്വീകരിച്ച് വിവാഹം കഴിക്കുന്നതും.
advertisement
ഐ.എസ്. ആശയങ്ങളുടെ യുട്യൂബ് ലിങ്കുകളും മറ്റും പ്രചരിപ്പിക്കുക, സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയവക്ക് മറിയം നേതൃത്വം നല്‍കിയതായി അന്വേഷണസംഘം കണ്ടെത്തിയതായി സൂചനയുണ്ട്.
Arrest | ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി; പ്രതി പിടിയില്‍
ആലപ്പുഴ: ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട അമ്പാടി പിടിയില്‍. ഇയാളെ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കി കാപ്പ ഉത്തരവിലൂടെ നാടുകടത്തിയിരുന്നു. എന്നാല്‍ വിലക്കിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് നാട്ടിലെത്തിയ ശേഷമാണ് ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.
കായംകുളം പരിധിയില്‍ നിരവധി അടിപിടി കേസുകളില്‍ പ്രതിയാണ് ഇയാള്‍. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കായംകുളം ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ മുഹമ്മദ് ഷാഫി, സബ് ഇന്‍സ്‌പെക്ടര്‍മാരായ ഉദയകുമാര്‍, ശ്രീകുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ അരുണ്‍, സുനീഷ്, ശരത്, ദീപക്, വിഷ്ണു, അനീഷ്, ഫിറോസ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
