നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Attack | ക്യൂ നില്‍ക്കാന്‍ ആവശ്യപ്പെട്ടു; ബിവറേജസില്‍ വടിവാള്‍ വീശി ആക്രമണം; ബില്ലിങ് മെഷിന്‍ തല്ലിപൊളിച്ചു

  Attack | ക്യൂ നില്‍ക്കാന്‍ ആവശ്യപ്പെട്ടു; ബിവറേജസില്‍ വടിവാള്‍ വീശി ആക്രമണം; ബില്ലിങ് മെഷിന്‍ തല്ലിപൊളിച്ചു

  ക്യൂ തെറ്റിച്ചു മദ്യം വാങ്ങാന്‍ രണ്ടു പേര്‍ കൗണ്ടറിന് മുന്നിലെത്തുകയായിരുന്നു

  • Share this:
   തൃശൂര്‍: ബിവറേജസ് കൗണ്ടറില്‍ ക്യൂ നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വടിവാള്‍ വീശി ആക്രമണം. ക്യൂ തെറ്റിച്ചു മദ്യം വാങ്ങാന്‍ രണ്ടു പേര്‍ കൗണ്ടറിന് മുന്നിലെത്തുകയായിരുന്നു. തൃശൂര്‍ അന്തിക്കാട് ബിവറേജസ് ഷോപ്പിലാണ് സംഭവം.

   കൗണ്ടറിന് മുന്നില്‍ നീണ്ട ക്യൂ ആയിരുന്നു. ഇത് തെറ്റിച്ചു രണ്ടുപേര്‍ മുന്നിലേക്കെത്തുകയായിരുന്നു. ജീവനക്കാര്‍ ക്യൂ നില്‍ക്കാന്‍ ആവശ്യപ്പെട്ടതോടെ തര്‍ക്കമായി.

   ജീവനക്കാരനെ മര്‍ദിക്കാന്‍ ശ്രമിച്ചയാള്‍ ഉടുപ്പിനുള്ളില്‍ ഒളിപ്പിച്ചിരുന്ന വടിവാള്‍ എടുക്കുകയായിരുന്നു. പിന്നീട് വടിവാള്‍ വീശി ആക്രമിക്കുകയായിരുന്നു. ഒടുവില്‍ ബില്ലിങ് മെഷീനും തല്ലിപൊളിച്ചു.

   Also Read-Punjab Murder | വൃദ്ധ ദമ്പതികളെ അതിദാരുണമായി കൊലപ്പെടുത്തി മൃതദേഹങ്ങൾ കത്തിച്ചു; മരുമകളും കാമുകനും അറസ്റ്റിൽ

   Murder | ഓണ്‍ലൈന്‍ ചൂതാട്ടം കടക്കെണിയിലെത്തിച്ചു; ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

   ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തെതുടര്‍ന്ന് കടക്കെണിയിലായ യുവാവ് ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയശേഷം(Murder) ജീവനൊടുക്കി(Suicide). തുറൈപ്പാക്കത്ത് താമസിച്ചിരുന്ന മണികണ്ഠന്‍ ആണ് ഭാര്യ താര(35), മക്കളായ ധരണ്‍(10), ധഗന്‍ (ഒരു വയസ്) എന്നിവരെ കൊലപ്പെടുത്തിയതിനുശേഷം ആത്മഹത്യ ചെയ്തത്.

   തുറൈപാക്കത്തുള്ള ഫ്‌ലാറ്റിലാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മണികണ്ഠന്‍ ഭാര്യയെ ക്രിക്കറ്റ് ബാറ്റുപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് നാലു മരണവും നടന്നത്.

   Also Read-Murder| തൃശ്ശൂരിൽ മാനസിക അസ്വാസ്ഥ്യമുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു

   ഞായറാഴ്ച പകല്‍ ഏറെ നേരമായിട്ടും ആരെയും പുറത്തുകാണാതിരുന്നതോടെ സമീപവാസികള്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നിയ ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് നാലു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

   ബാങ്ക് ജീവനക്കാരനായിരുന്ന മണികണ്ഠന്‍ രണ്ടുമാസമായി ജോലിയ്ക്ക് പോയിരുന്നില്ല. എന്നാല്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സജീവമായിരുന്നുവെന്നും അതിന്റെ പേരില്‍ ഭാര്യയുമായി വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വലിയ തുക കടമുണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.

   അതേസമയം ഓണ്‍ലൈന്‍ ചൂതാട്ടം ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്ന വിലയിരുത്തലില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മദ്രാസ് ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയിരുന്നു.
   Published by:Jayesh Krishnan
   First published: