TRENDING:

മദ്യലഹരിയിൽ സഹപ്രവർത്തകന്‍റെ ഭാര്യയെ പീഡിപ്പിച്ചു; നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Last Updated:

സംഭവം പുറത്ത് പറഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നും അതിൽ യുവതിയുടെ ഭർത്താവിനെ കുറ്റക്കാരനായി ചിത്രീകരിക്കുമെന്നും ഭീഷണിയും മുഴക്കിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: സഹപ്രവർത്തകന്‍റെ ഭാര്യയെ ബലാത്സംഗത്തിന് ഇരയാക്കിയ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മുംബൈയിലെ കൊളാബയില്‍ കഴിഞ്ഞ മാസം അവസാനം നടന്ന സംഭവം, സ്ത്രീയുടെ പരാതിയെ തുടർന്ന് നേവി ഉദ്യോഗസ്ഥൻ അറസ്റ്റിലായതോടെയാണ് പുറത്തറിയുന്നത്. യുവതിയുടെ ഭർത്താവ് ട്രെയിനിംഗിനായി പോയ സമയത്താണ് പീഡനം നടന്നത്.
advertisement

പൊലീസ് റിപ്പോർട്ട് അനുസരിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ 29നാണ് സംഭവം നടന്നത്. പരാതിക്കാരിയുടെ ഭർത്താവായ നേവി ഉദ്യോഗസ്ഥനും ആരോപണ വിധേയനായ സഹപ്രവർത്തകനും ചേർന്ന് കഴിഞ്ഞ വർഷമാണ് കൊളാബയിൽ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്തത്. അവിവാഹിതനായ പ്രതി ദമ്പതികൾക്കൊപ്പം വാടക പങ്കിട്ട് ഫ്ലാറ്റിൽ കഴിഞ്ഞു വരികയായിരുന്നു. സംഭവം നടന്ന സമയം യുവതിയുടെ ഭർത്താവായ നേവി ഉദ്യോഗസ്ഥൻ പരിശീലനത്തിനായി കേരളത്തിലെ നേവൽ ഓഫീസിലായിരുന്നു.

Also Read-വിവാഹ വാഗ്ദാനം നൽകി പീഡനം: കങ്കണ റണൗട്ടിന്‍റെ ബോഡി ഗാർഡിനെതിരെ കേസ്

advertisement

യുവതിയുടെ വാക്കുകൾ അനുസരിച്ച് ഇക്കഴിഞ്ഞ ഏപ്രില്‍ 29 നാണ് ഇവർക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. 'പ്രൊമോഷൻ ലഭിച്ച സന്തോഷം പങ്കുവയ്ക്കാനെത്തിയ അയാൾ ദുബായിൽ നിന്നും കൊണ്ടു വന്ന ചോക്ലേറ്റുകൾ സമ്മാനമായി നൽകിയിരുന്നു. മദ്യപിച്ച നിലയിലാണ് എത്തിയത്. തുടർന്ന് മുറിയിലേക്ക് പോയ താൻ തലവേദനയെ തുടര്‍ന്ന് പെയിൻ കില്ലർ കഴിച്ച് ഉറങ്ങാൻ കിടന്നു. അൽപസമയം കഴിഞ്ഞ് മുറിയിലേക്ക് കടന്നു വന്ന് അയാൾ പീഡനത്തിനിരയാക്കുകയായിരുന്നു' എന്നാണ് യുവതിയുടെ വാക്കുകൾ.

സംഭവം പുറത്ത് പറഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നും അതിൽ യുവതിയുടെ ഭർത്താവിനെ കുറ്റക്കാരനായി ചിത്രീകരിക്കുമെന്നും ഭീഷണിയും മുഴക്കിയിരുന്നു. ഇതിനെ തുടർന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഭർത്താവിനോട് വിവരിക്കാൻ ആദ്യം യുവതി മടിച്ചു. ഭയത്തിലായ ഇവർ ഇതിനിടെ കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു. എന്നാൽ പിന്നീട് ധൈര്യം സംഭരിച്ച ശേഷം ഭർത്താവിനെ വിളിച്ച് കാര്യങ്ങൾ ബോധിപ്പിക്കുകയായിരുന്നു.

advertisement

Also Read-കോവിഡ് വാക്സിനേഷന്‍റെ പേരിൽ വ്യാജ സൈറ്റുണ്ടാക്കി പണത്തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പരിശീലനത്തിന് ശേഷം ഇക്കഴിഞ്ഞയാഴ്ചയാണ് ഭർത്താവ് മുംബൈയിൽ മടങ്ങിയെത്തിയത്. ഇതിനു ശേഷം ഇരുവരും ചേർന്ന് നേവൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗക്കുറ്റം അടക്കം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യലഹരിയിൽ സഹപ്രവർത്തകന്‍റെ ഭാര്യയെ പീഡിപ്പിച്ചു; നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories