വിവാഹ വാഗ്ദാനം നൽകി പീഡനം: കങ്കണ റണൗട്ടിന്‍റെ ബോഡി ഗാർഡിനെതിരെ കേസ്

Last Updated:

ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും പുറമെ വഞ്ചനാക്കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്

മുംബൈ: നടി കങ്കണ റണൗട്ടിന്‍റെ ബോഡി ഗാർഡിനെതിരെ ബലാത്സംഗത്തിന് കേസ്. കുമാര്‍ ഹെഗ്ഡെ എന്നയാൾക്കെതിരെ മുംബൈ ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബലാത്സംഗം, പ്രക‍ൃതി വിരുദ്ധ പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസ്. കങ്കണയുടെ സ്വകാര്യ അംഗ രക്ഷകരിലൊരാളാണ് കുമാറെന്നാണ് റിപ്പോർട്ടുകളെത്തുന്നതെങ്കിലും ഇക്കാര്യം സംബന്ധിച്ച് സ്ഥിരീകരണം നടത്താൻ പൊലീസ് തയ്യാറായിട്ടില്ല.
'കുമാർ ഹെഗ്ഡെ എന്നയാൾക്കെതിരെ ഐപിസി സെക്ഷൻ 376, 377 എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരിയും ആരോപണവിധേയനും തമ്മിൽ ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു, പിന്നീട് വേർപിരിഞ്ഞു എന്നാണ് പ്രാഥമിക ഘട്ടത്തിലെ വിവരം' ഡിഎൻ നഗർ സ്റ്റേഷൻ ഇൻസ്പെക്ടർ ഭരത് ഗെയ്ക്ക്വാദ് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. കങ്കണയുടെ ബോഡി ഗാർഡ് ആയ ഹെഗ്ഡെ തന്നെയാണോ കേസിൽ ഉൾപ്പെട്ടതെന്ന് സ്ഥിരീകരിക്കാൻ തയ്യാറാകാത്ത പൊലീസ് ഉദ്യോഗസ്ഥൻ, ഇയാളുടെ ജോലി സംബന്ധിച്ച് അറിയില്ല എന്നാണ് അറിയിച്ചത്.
advertisement
ഒരു വെബ്സൈറ്റിൽ വന്ന റിപ്പോർട്ട് അനുസരിച്ച് 30 കാരിയായ ബ്യൂട്ടീഷനാണ് ഹെഗ്ഡെക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഇവരുടെ മൊഴി അനുസരിച്ച് എട്ടു വർഷം മുമ്പാണ് യുവതി ഹെഗ്ഡെയെ പരിചയപ്പെടുന്നത്. ഇക്കഴിഞ്ഞ ജൂണിൽ ഇയാൾ വിവാഹ പ്രൊപ്പൊസൽ മുന്നോട്ട് വയ്ക്കുകയും യുവതി അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ തന്നെ പല അവസരങ്ങളിലും ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധം സ്ഥാപിച്ചു എന്നാണ് യുവതി ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 27ന് തന്‍റെ ഫ്ലാറ്റിൽ നിന്നും 50000 രൂപയുമായി ഹെഗ്ഡെ കടന്നു കളഞ്ഞുവെന്നും പരാതിയിൽ ആരോപണമുണ്ട്.
advertisement
ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും പുറമെ വഞ്ചനാക്കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. പരാതിക്കാരിയെ വിദഗ്ധ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. വിഷയത്തിൽ കങ്കണയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹ വാഗ്ദാനം നൽകി പീഡനം: കങ്കണ റണൗട്ടിന്‍റെ ബോഡി ഗാർഡിനെതിരെ കേസ്
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement