മുക്കം അഗസ്ത്യന്മുഴിയിൽ പ്രവർത്തിക്കുന്ന നഹ്ദി എന്ന റെസ്റ്റോറൻറിലാണ് കഴിഞ്ഞ ശനിയാഴിച്ച പുലർച്ചെ 2 മണിയോടെ മോഷണം നടന്നത്. ക്യാഷ് കൗണ്ടറിലെ ഷെൽഫിൽ വെച്ച 80,000 രൂപയാണ് മോഷണം പോയത്. തുടർന്ന് ഹോട്ടലിലെ സി സി ടി വി പരിശോധിച്ചപ്പോഴാണ് മോഷണം നടത്തിയത്ത് ഹോട്ടലിലെ ജീവനക്കാരനായ 20കാരൻ, നേപ്പാൾ സ്വദേശിയുമായ ശ്രീജൻ ദമായി ആണെന്ന് മനസിലായത്. തുടർന്ന് ഹോട്ടൽ ഉടമ സി സി ടി വി ദൃശ്യങ്ങൾ സഹിതം മുക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു.
advertisement
ഇതും വായിക്കുക: ഹോട്ടൽ ഉടമയുടെ കൊലപാതകം; പ്രതികളിലൊരാൾ കിക് ബോക്സർ, ഇടിയേറ്റ് ജസ്റ്റിൻ രാജിന്റെ വാരിയെല്ലുകള്‍ തകർന്നു
സംഭവത്തിൽ മുക്കം പൊലീസ് കേസ് എടുത്ത് സൈബർ ടീമിന്റെ സഹായത്തോടെ പ്രതിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിൽ ശ്രീജൻ ദമായി ട്രെയിനിൽ ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചു. തുടർന്ന് മുക്കം പൊലീസ് ഇൻസ്‌പെക്ടർ കെ ആനന്ദിന്റെ നിർദേശപ്രകാരം സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീസ് കെ എം, ലാലിജ് എന്നിവർ റയിൽവേ പൊലീസിന്റെ സഹായത്തോടെ തമിഴ്നാട്ടിലെ ജോളാർപേട്ട് റയിൽവേ സ്റ്റേഷനിൽ വെച്ച് കസ്റ്റഡിയിൽ എടുത്ത് മുക്കം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.