തൃശ്ശൂര്‍ പൂങ്കുന്നത്തിന് സമീപം എം എല്‍ എ റോഡിലുള്ള കനാലില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മൂന്ന് ദിവസം പഴക്കമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്തി ഘട്ടില്‍ ബലിയിടാന്‍ എത്തിയവര്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
ഇതിനെതുടര്‍ന്ന് CCTV ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കനാലില്‍ മൃതദേഹം കണ്ടെത്തിയ കവറുമായി ബൈക്കില്‍ രണ്ട് പേര്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇത് ഇമ്മാനുവലും സുഹൃത്തുമാണെന്ന് പോലീസിന് വ്യക്തമാവുകയും തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്ത് വരുന്നത്.
advertisement
ഇമ്മാനുവലും യുവതിയും രരണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ബന്ധത്തില്‍ യുവതി ഗര്‍ഭിണിയാവുകയുമായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെ യുതി പ്രസവിച്ചു. എന്നാല്‍ യുവതി വീട്ടിലാണ് പ്രസവിച്ചതെന്നും യുവതി ഗര്‍ഭിണിയായിരുന്നു എന്ന വിവരവും വീട്ടുകാര്‍ അറിഞ്ഞില്ലെന്നും പൊലീസ് പറയുന്നു. അവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ച ശേഷം ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയാണ് കുഞ്ഞിനെ കൊന്നത്.
Also Read - തൃശ്ശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കവറില്‍ പൊതിഞ്ഞ നിലയില്‍ കനാലില്‍ നിന്ന് കണ്ടെത്തി
ബുധനാഴ്ച പുലര്‍ച്ചെ മേഘയുടെ വീട്ടിലെത്തിയ പോലീസ് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. മൃതദേഹം കനാലിലൂടെ ഒഴുകി വന്നതാണെന്ന് പൊലീസ് പറഞ്ഞു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
