നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrissur | തൃശ്ശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കവറില്‍ പൊതിഞ്ഞ നിലയില്‍ കനാലില്‍ നിന്ന് കണ്ടെത്തി

  Thrissur | തൃശ്ശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കവറില്‍ പൊതിഞ്ഞ നിലയില്‍ കനാലില്‍ നിന്ന് കണ്ടെത്തി

  മൃതദേഹത്തിന് മൂന്നുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തൃശൂര്‍: നവജാത ശിശുവിന്റെ(New Born Baby) മൃതദേഹം കനാലില്‍ നിന്ന് കണ്ടെത്തി. തൃശ്ശൂര്‍ (Thrissur) പൂങ്കുന്നത്തിന് സമീപം എം എല്‍ എ റോഡിലുള്ള കനാലില്‍ നിന്നാണ് മൃതദേഹം(Dead Body) കണ്ടെത്തിയത്. ശാന്തിഘട്ടില്‍ ബലിയിടാനെത്തിവരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

   വലിയ കവറില്‍ പൊതിഞ്ഞനിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കനാലിലൂടെ ഒഴുകി വന്നതാണെന്ന് പൊലീസ് പറഞ്ഞു.

   ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


   Mother Beaten for Property | സ്വത്തിന് വേണ്ടി തൊണ്ണൂറ്റിമൂന്നുകാരിയായ അമ്മയെ ക്രൂരമായി ഉപദ്രവിച്ച് മക്കള്‍

   സ്വത്തിന് വേണ്ടി തൊണ്ണൂറ്റിമൂന്ന് വയസ്സു പ്രായമുള്ള അമ്മയെ മക്കള്‍ ക്രൂരമായി മര്‍ദിച്ചു. മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയാണ് മക്കളുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്.

   കഴിഞ്ഞ പതിനഞ്ചാം തീയതി മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയുടെ വീട്ടിലാണ് സംഭവം നടന്നത്. പത്ത് മക്കളാണ് മീനാക്ഷിയമ്മയ്ക്കുള്ളത്. അതില്‍ മൂന്ന് പേര്‍ നേരത്തെ തന്നെ മരിച്ചിരുന്നു. മരിച്ചു പോയ മകളുടെ സ്വത്ത് മറ്റ് മക്കള്‍ക്ക് വീതിച്ച് നല്‍കണമെന്ന് പറഞ്ഞാണ് നാല് മക്കള്‍ ചേര്‍ന്ന് മീനാക്ഷിയമ്മയെ മര്‍ദിച്ചത്.

   മക്കള്‍ നാലുപേരും ചേര്‍ന്ന് അമ്മയുടെ കൈ പിടിച്ച് തിരിക്കുകയും കാലില്‍ ചവിട്ടി പിടിക്കുകയും ചെയ്ത ശേഷം നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റുകയായിരുന്നു. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വര്‍ഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിവിച്ചു.

   Also Read-Suicide | തിരുവല്ലയില്‍ പതിമൂന്നുകാരി ആറ്റില്‍ ചാടി ജീവനൊടുക്കി

   മക്കളുടെ മര്‍ദനത്തില്‍ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു. മക്കള്‍ ബലം പ്രയോഗിച്ച് സ്വത്ത് കൈക്കലാക്കാന്‍ ശ്രമിക്കുന്നതും മീനാക്ഷിയമ്മയോടുള്ള സംഭാഷണവും മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് റെക്കോഡ് ചെയ്തത്.

   മീനാക്ഷിയമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ മക്കളായ രവീന്ദ്രന്‍, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരില്‍ പെരിങ്ങോം പൊലീസ് കേസെടുത്തു.
   Published by:Jayesh Krishnan
   First published: