TRENDING:

സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും സഹോദരങ്ങളും ചേർന്ന് ബലാത്സംഗത്തിനിരയാക്കി; പരാതിയുമായി നവവധു

Last Updated:

സ്വകാര്യഭാഗങ്ങളിൽ പൊള്ളലേൽപ്പിക്കുകയും കമ്പുകളും മറ്റും ഉപയോഗിച്ച് ഉപദ്രവിക്കുകയും ചെയ്തു. ഇതിന് പുറമെ വിഷം ചേർത്ത പാനീയം നൽകി കൊല്ലാൻ ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലക്നൗ: സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും സഹോദരങ്ങളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന ആരോപണവുമായി നവവധു. യുപി ബദാവുനിൽ നിന്നാണ് ഞെട്ടിക്കുന്ന പീഡന വാർത്തയെത്തുന്നത്. ഇരുപതുകാരിയായ യുവതിയാണ് വിവാഹം കഴിഞ്ഞ് മൂന്നാം ദിനം തന്നെ ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഏഴ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
Rape
Rape
advertisement

ഇക്കഴിഞ്ഞ 22നായിരുന്നു കോട്വാലി സഹസ്വാൻ സ്വദേശിനിയായ യുവതിയുടെ വിവാഹം. വിവാഹശേഷം സഫീർനഗറിലുള്ള ഭർത്താവിന്‍റെ വീട്ടിലേക്കെത്തുകയും ചെയ്തു. ഇവിടെ വച്ചാണ് ഭർത്താവും രണ്ടു സഹോദരങ്ങളും ചേര്‍ന്ന് ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിയതെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. സ്ത്രീധനത്തിന്‍റെ പേരിലായിരുന്നു പീഡനം.

Also Read-ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട 17 കാരനെ വിവാഹം ചെയ്തു; ബാലവിവാഹത്തിന് യുവതിക്കെതിരെ കേസ്

സ്വകാര്യഭാഗങ്ങളിൽ പൊള്ളലേൽപ്പിക്കുകയും കമ്പുകളും മറ്റും ഉപയോഗിച്ച് ഉപദ്രവിക്കുകയും ചെയ്തു. ഇതിന് പുറമെ വിഷം ചേർത്ത പാനീയം നൽകി കൊല്ലാൻ ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നു. ഇവർ നൽകിയ വിവരം അനുസരിച്ച് പൊലീസുമായി സ്ഥലത്തെത്തിയ പിതാവാണ് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

advertisement

ഇതിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളായാഴ്ചയാണ് യുവതി സരീഫ്നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും സ്ത്രീയുടെ വൈദ്യപരിശോധനയടക്കം പൂർത്തിയാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ് ബുദാവുൻ സീനിയർ സൂപ്രണ്ടന്‍റ് സങ്കൽപ്പ് ശർമ്മ അറിയിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും സഹോദരങ്ങളും ചേർന്ന് ബലാത്സംഗത്തിനിരയാക്കി; പരാതിയുമായി നവവധു
Open in App
Home
Video
Impact Shorts
Web Stories