2025 ജൂൺ മൂന്നിനായിരുന്നു രേഖയുടെയും അൽവാർ സ്വദേശിയായ വിക്രംജീത് സിംഗിന്റെയും വിവാഹം നടന്നത്. അഞ്ച് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് നടത്തിയ ആർഭാട വിവാഹമായിരുന്നു. രേഖയുടേത് രണ്ടാം വിവാഹമാണ്. ആദ്യവിവാഹത്തിൽ രണ്ട് കുഞ്ഞുങ്ങളുമുണ്ട്.
ജൂൺ 23-നാണ് രേഖ അമ്മായിമ്മയ്ക്ക് വിഷം നൽകി കൊലപ്പെടുത്തിയത്. സ്വർണ്ണം, വെള്ളി മാലകൾ, വളകൾ, മോതിരങ്ങൾ എന്നിവയുൾപ്പെടെ ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളും 30,000 രൂപയുമായി വീട്ടിൽ നിന്ന് കടന്നുകളയുകയായിരുന്നു. പിന്നീട് യുവതിക്കെതിരെ പരാതി നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. തുടർന്ന് വിക്രം സിംഗ് നീതി വേണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകുകയായിരുന്നു.
advertisement
രേഖയുടെ അമ്മായിയായ പിങ്കി കൗറിന്റെ സഹായത്തോടെ രേഖ സമാനമായ കുറ്റകൃത്യങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി അന്വേഷണസംഘത്തിന് വ്യക്തമായി. ഇരുവരും ഹരിയാനയിലും രാജസ്ഥാനിലും യുവാക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.
