ഹൈദരാബാദിലെ ലളിത നഗർ എന്ന സ്ഥലത്ത് ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. കെ ലക്ഷ്മൺ, കസ്തൂരി എന്നീ വൃദ്ധ ദമ്പതികളാണ് കവർച്ചയ്ക്ക് ഇരയായത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ് ലക്ഷ്മൺ. അനുഷ എന്ന നഴ്സിങ് വിദ്യാർത്ഥിനിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
ഹൈദരാബാദിലെ സ്വകാര്യ നഴ്സിങ് കോളേജിലെ വിദ്യാർത്ഥിനിയാണ് അനുഷ. ഹൈദരാബാദിലെ മീർപത് സ്വദേശിനിയാണ്. ലക്ഷ്മണിന്റേയും കസ്തൂരിയുടേയും വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു അനുഷയും ഭർത്താവും. ശനിയാഴ്ച്ച ഇരുവരുടേയും വീട്ടിലെത്തിയ അനുഷ കോവിഡ് വാക്സിൻ എടുക്കുന്നുണ്ടോ എന്ന് ആരായുകയായിരുന്നു.
advertisement
You may also like:ഹണിട്രാപ്പിൽ കുടുങ്ങി കണ്ണൂരിൽ യുവാവ് ആത്മഹത്യ ചെയ്തെന്ന് പരാതി; ആരോപണവുമായി ബന്ധുക്കൾ
നഴ്സായി ജോലി ചെയ്യുന്നതിനാൽ തനിക്ക് കോവിഡ് വാക്സിൻ ലഭിക്കുമെന്നും അനുഷ ദമ്പതികളെ അറിയിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ വാക്സിനുമായി വീട്ടിലെത്താമെന്ന് അറിയിക്കുകയും ചെയ്തു. പറഞ്ഞതു പോലെ മൂന്ന് മണിക്ക് അനുഷ ഇരുവരുടേയും വീട്ടിലെത്തി. രണ്ട് പേർക്കും മരുന്ന് കുത്തിവെച്ചു.
വാക്സിൻ കുത്തിവെച്ചതിന് ശേഷം ഉറക്കം വരുമെന്നും അനുഷ ദമ്പതികളെ ധരിപ്പിച്ചിരുന്നു. കുത്തിവെപ്പ് എടുത്തതിന് പിന്നാലെ താനും ഭർത്താവും ഉറങ്ങിപ്പോയതായി കസ്തൂരി പറയുന്നു. വൈകിട്ട് 6.30 ഓടെയാണ് പിന്നെ ഇവർ ഉണരുന്നത്.
You may also like:പൊതുചടങ്ങിനിടെ വേദിയിൽ കുഴഞ്ഞുവീണു; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ആശുപത്രിയിൽ
ഉറക്കമെണീറ്റ ശേഷം തന്റെ താലി മാലയടക്കം നഷ്ടമായതായി കസ്തൂരി മനസ്സിലാക്കി. താലി മാലയ്ക്ക് പുറമെ, സ്വർണ മോതിരം, കമ്മൽ, വിവാഹ മോതിരം എന്നിവയും നഷ്ടമായിരുന്നു. മയക്കുമരുന്ന് കുത്തിവെച്ച് കവർച്ച നടന്നതായി മനസ്സിലായതോടെ ഇരവുരും മീർപത് പൊലീസിൽ പരാതി നൽകുകയായിരുന്നു. 93 ഗ്രാം സ്വർണമാണ് നഷ്ടമായത്.
അനുഷയ്ക്കും ഭർത്താവിനുമായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, തുർക്കിയിലെ ഒരു കാർ സെയിൽസ്മാൻ തൊഴിലുടമയെ കോവിഡ് രോഗിയുടെ ഉമിനീർ മദ്യത്തിൽ കലർത്തി നൽകി കൊല്ലാൻ ശ്രമിച്ചെന്ന വാർത്തയും പുറത്തുവന്നിരുന്നു. ജീവനക്കാരൻ തന്റെ പണം മോഷ്ടിച്ചതായും തൊഴിലുടമ പരാതിപ്പെട്ടു. ദി സൺ റിപ്പോർട്ട് അനുസരിച്ച്, കാർ ഡീലർഷിപ്പ് ഉടമ തന്റെ ജീവനക്കാരിൽ ഒരാൾ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും കോവിഡ് രോഗിയിൽ നിന്ന് ഇയാൾ ഉമിനീർ വാങ്ങിയിരുന്നതായും പരാതിയിൽ പറയുന്നു.
തുർക്കിയിലെ അദാനയിലുള്ള ഇബ്രാഹിം അൻവർഡി എന്ന തൊഴിലുടമയാണ് തന്നെ ജീവനക്കാരൻ തന്നെ വൈറസ് ബാധിതനാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പരാതി നൽകിയിരിക്കുന്നത്. മൂന്ന് വർഷമായി തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരന് എതിരെയാണ് തൊഴിലുടമ ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
