പൊതുചടങ്ങിനിടെ വേദിയിൽ കുഴഞ്ഞുവീണു; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ആശുപത്രിയിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് രൂപാണിയുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ തിരക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. കഴിഞ്ഞ ദിവസം വഡോദരയിൽ ഒരു പൊതുചടങ്ങിനിടെ വേദിയിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് രൂപാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും എന്നാൽ ഇരുപത്തിനാല് മണിക്കൂർ നിരീക്ഷണത്തിൽ കഴിയേണ്ടി വരുമെന്നുമാണ് അധികൃതർ അറിയിച്ചത്. അദ്ദേഹത്തിന്‍റെ പരിശോധനഫലങ്ങളിലും കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ഇവർ വ്യക്തമാക്കി.
തദ്ദേശതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വഡോദരയിലെ നിസാംപുരയിൽ കഴിഞ്ഞദിവസം സംഘടിപ്പിച്ച ഒരു പൊതുറാലിക്കിടെയാണ് 64കാരനായ രൂപാണി വേദിയിൽ കുഴഞ്ഞുവീണത്. ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഇത്. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിമാനമാർഗം അദ്ദേഹത്തെ അഹമ്മദാബാദിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
advertisement
'ക്ഷീണവും നിർജ്ജലീകരണവും മൂലമാണ് അദ്ദേഹം കുഴഞ്ഞുവീണത്. വിശദമായ പരിശോധനകൾ നടത്തി. എല്ലാം സാധാരണ നിലയിലാണ്'. രൂപാണിയെ പ്രവേശിപ്പിച്ച യുഎൻ മെഹ്ത ആശുപത്രിയിലെ ഡോക്ടർ ആർ.കെ.പട്ടേൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും എങ്കിലും ഇരുപത്തിനാല് മണിക്കൂർ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും വ്യക്തമാക്കി.
Also Read-അമ്മമാരുടെ ഫോൺ വിളി ശല്യമാണെന്ന് കരുതുന്നോ ? തുടർച്ചയായി മകനെ ഫോൺവിളിച്ച അമ്മ രക്ഷിച്ചത് 25 ജീവന്‍
പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് രൂപാണിയുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ തിരക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. വിശദമായി പരിശോധനകൾ നടത്താനും ശരിയായി വിശ്രമിക്കാനും പ്രധാനമന്ത്രി അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നും പ്രസ്താവനയിൽ പറയുന്നു.
advertisement
വഡോദരയിൽ കഴിഞ്ഞ ദിവസം മൂന്ന് രാഷ്ട്രീയ റാലിയിലാണ് രൂപാണി പങ്കെടുത്തത്. ഇതിൽ മൂന്നാമത്തെ റാലിക്കിടെയായിരുന്നു കുഴഞ്ഞ് വീണത്. ഫെബ്രുവരി 21 നാണ് വഡോദര ഉൾപ്പെടെ ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 28 ന് മറ്റ് മുനിസിപ്പാലിറ്റികൾ, ജില്ലകൾ, താലൂക്ക് പഞ്ചായത്തുകൾ എന്നിവടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 15, 2021 12:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പൊതുചടങ്ങിനിടെ വേദിയിൽ കുഴഞ്ഞുവീണു; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ആശുപത്രിയിൽ


