ഹണിട്രാപ്പിൽ കുടുങ്ങി കണ്ണൂരിൽ യുവാവ് ആത്മഹത്യ ചെയ്തെന്ന് പരാതി; ആരോപണവുമായി ബന്ധുക്കൾ

Last Updated:

വീഡിയോ കോളിലൂടെ നഗ്നചിത്രങ്ങൾ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കാൻ പണം ആവശ്യപ്പെട്ടു എന്നാണ് ബന്ധുക്കളുടെ പരാതി.

കണ്ണൂർ: തേൻകെണിയിൽ കുടുങ്ങി യുവാവ് ആത്മഹത്യ ചെയ്തെന്ന് പരാതി. പേരാവൂർ കറ്റിയാടിലെ മങ്ങാടൻ ദിപിന്റെ (24) മരണത്തിലാണ് ഹണിട്രാപ്പ് ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ചയാണ് ദിപിനിനെ വീടിനടുത്ത ആളൊഴിഞ്ഞ പ്രദ്ദേശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടത് ദിപിന്റെ ബന്ധുക്കൾ ഇരിട്ടി ഡിവൈഎസ്പി ക്കാണ് പരാതി നൽകിയിട്ടുണ്ട്. മൊബൈലിലൂടെ പരിചയപ്പെട്ട പെൺകുട്ടി തേൻകെണി ഒരുക്കിയെന്നാണ് ആക്ഷേപം.
You may also like:ചെന്നൈയിൽ മുതിർന്ന പൗരന്മാർക്ക് ഇന്ന് മുതൽ സൗജന്യ ബസ് യാത്ര
വീഡിയോ കോളിലൂടെ നഗ്നചിത്രങ്ങൾ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കാൻ പണം ആവശ്യപ്പെട്ടു എന്നാണ് ബന്ധുക്കളുടെ പരാതി. 11,000 രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. പണം നൽകാൻ ആവശ്യപ്പെട്ട സമയം അവസാനിച്ച ദിവസം വൈകുന്നേരമാണ് ആത്മഹത്യ.
advertisement
മരിക്കുന്നതിനു മുൻപ് സംഭവത്തെ കുറിച്ച് ദിപിൻ വിദേശത്തുള്ള സുഹൃത്ത് അതുലിന് വോയിസ് ക്ലിപ്പ് അയച്ചിരുന്നു. ഇതിൽ നിന്നാണ് തേൻകെണിക്ക് ഇരയാക്കിയതാണ് എന്ന് വ്യക്തമായത്. പെൺകുട്ടി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അതുകൊണ്ട് ആത്മഹത്യ ചെയ്യുകയാണെന്നും വോയിസ് ക്ലിപ്പിൽ വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയെ വീഡിയോ കോളിൽ വിളിച്ച് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങൾ നേരിട്ട് കാണിക്കുമെന്നും വോയിസ് ക്ലിപ്പിൽ പറയുന്നുണ്ട്.
You may also like:കറണ്ട് ബില്ല് 'ഒന്നരലക്ഷം' രൂപ; അടയ്ക്കാൻ വഴിയില്ലാതെ കർഷകൻ ജീവനൊടുക്കി
മരിക്കുന്നതിന് മുമ്പ് പെൺകുട്ടിയുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും ദിപിൻ സന്ദേശമായി അതുലിന് അയച്ചിരുന്നു. വോയിസ് ക്ലിപ്പും സന്ദേശങ്ങളും വളരെ വൈകിയാണ് പക്ഷെ സുഹൃത്ത് കണ്ടത്.
advertisement
ദിപിന്റെ സഹോദരങ്ങളായ ദിവ്യ, ദിൻഷ എന്നിവരും പിതൃ സഹോദരന്റെ മകൻ സന്തോഷുമാണ് ഇരിട്ടി ഡിവൈ.എസ്.പി. പ്രിൻസ് അബ്രഹാമിന് പരാതി നല്കിയത്.
അസുഖബാധിതരായ മാതാപിതാക്കളുടെ ഏക ആശ്രയമായിരുന്നു നിർമാണത്തൊഴിലാളിയായിരുന്ന ദിപിൻ. അതു കൊണ്ട് തന്നെ കേസിൽ സമഗ്ര അന്വേണം വേണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹണിട്രാപ്പിൽ കുടുങ്ങി കണ്ണൂരിൽ യുവാവ് ആത്മഹത്യ ചെയ്തെന്ന് പരാതി; ആരോപണവുമായി ബന്ധുക്കൾ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement