TRENDING:

കള്ളുഷാപ്പിലെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച 'ഒബാമ'യും കൂട്ടാളികളും പിടിയില്‍

Last Updated:

കഴിഞ്ഞ ദിവസം രാത്രി കല്ലറ പുത്തന്‍പള്ളിക്ക് സമീപത്ത് വച്ച് അരവിന്ദ് എന്നയാളെ സംഘം ചീത്ത വിളിക്കുകയും തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന വടിവാളടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കാലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം കടുത്തുരുത്തിയില്‍ യുവാവിനെ വെട്ടികൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ ഓണം തുരുത്ത് കദളിമറ്റംതലക്കല്‍ വീട്ടില്‍ അനില്‍കുമാര്‍ മകന്‍ ഒബാമ എന്ന് വിളിക്കുന്ന അഭിജിത്ത് (23), കല്ലറ ഏത്തക്കുഴികല്ലുപുര ഭാഗത്ത് വടക്കന്‍ മുകളേല്‍ വീട്ടില്‍ പപ്പന്‍ മകന്‍ ചക്കച്ചാം ജോയി എന്ന് വിളിക്കുന്ന ജോയ്(40), കാണക്കാരി ആശുപത്രിപ്പടി ഭാഗത്ത് തുരുത്തിക്കാട്ടില്‍ വീട്ടില്‍ ജോയി മകന്‍ ദീപു ജോയ് (22) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
advertisement

കഴിഞ്ഞ ദിവസം രാത്രി കല്ലറ പുത്തന്‍പള്ളിക്ക് സമീപത്ത് വച്ച് അരവിന്ദ് എന്നയാളെ സംഘം ചീത്ത വിളിക്കുകയും തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന വടിവാളടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കാലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പ്രതികളിലൊരാളായ ജോയിയും, അരവിന്ദും തമ്മില്‍ രണ്ട് ദിവസം മുമ്പ് കളമ്പുകാട് കള്ളുഷാപ്പില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടായിരുന്നു.

Also Read-വെള്ളം ചോദിച്ചെത്തി 60 കാരിയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു; കാസർഗോഡ് സുബൈദ വധക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്

ഇതേത്തുടര്‍ന്ന് ഉണ്ടായ വൈരാഗ്യമാണ്  സംഘംചേര്‍ന്ന് അരവിന്ദനെ ആക്രമിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. സംഭവത്തിനുശേഷം ഒഴിവില്‍ പോയ പ്രതികളെ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അതിരമ്പുഴയില്‍ നിന്ന് പിടികൂടിയത്.

advertisement

പ്രതികളില്‍ ഒരാളായ ഒബാമ എന്നറിയപ്പെടുന്ന അഭിജിത്തിന് ഏറ്റുമാനൂര്‍, കടുത്തുരുത്തി, മേലുകാവ്, എന്നീ സ്റ്റേഷനുകളിലായി അടിപിടി, കഞ്ചാവ് വില്‍പ്പന തുടങ്ങിയ കേസുകളും മറ്റൊരാളായ ദീപു ജോയിക്ക് ഏറ്റുമാനൂര്‍,മേലുകാവ് എന്നീ സ്റ്റേഷനുകളായി സമാനമായ കേസുകളും നിലവിലുണ്ട്. കടുത്തുരുത്തി സ്റ്റേഷന്‍ എസ്.എച്ച് ഓ സജീവ് ചെറിയാന്‍, എസ്.ഐ വിപിന്‍ ചന്ദ്രന്‍,സജിമോന്‍ എസ്.കെ, എ.എസ്.ഐ റെജിമോന്‍, സി.പി.ഓ മാരായ പ്രവീണ്‍,ബിനോയ്,ജിനുമോന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കള്ളുഷാപ്പിലെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച 'ഒബാമ'യും കൂട്ടാളികളും പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories