വെള്ളം ചോദിച്ചെത്തി 60 കാരിയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു; കാസർഗോഡ് സുബൈദ വധക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്
- Published by:Naseeba TC
- news18-malayalam
Last Updated:
കേസിലെ മൂന്നാം പ്രതിയായ അർഷാദിനെ കോടതി വെറുതെവിട്ടു
കാസർഗോഡ്: പെരിയ സുബൈദ വധക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കേസിൽ മധുർ പട്ള കുഞ്ചാർ കോട്ടക്കണ്ണിയിലെ അബ്ദുൽ ഖാദർ (28) കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കേസിലെ മൂന്നാം പ്രതിയായ അർഷാദിനെ കോടതി വെറുതെവിട്ടു. രണ്ടാംപ്രതി കർണാടക അസീസ് ഇപ്പോഴും ഒളിവിലാണ്.
Also Read- മലപ്പുറത്ത് കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ത്രീയുടെ മരണം; സൗജത്തിന്റേത് കൊലപാതകമെന്ന് പൊലീസ്
പെരിയ ആയമ്പാറ ചെക്കിപ്പള്ളം സ്വദേശി സുബൈദയെ (60) കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. 2018 ജനുവരി 17നാണ് സംഭവം. ചെക്കിപ്പള്ളത്തെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു സുബൈദ താമസിച്ചിരുന്നത്. സുബൈദയുടെ വീടിന് സമീപത്ത് അബ്ദുൽ ഖാദർ വാടകയ്ക്ക് താമസിച്ചിരുന്നു. സ്ഥിരമായി ആഭരണങ്ങൾ ധരിക്കുന്ന സുബൈദയെ അബ്ദുൽ ഖാദർ നേരത്തേ ശ്രദ്ധിച്ചിരുന്നു.
Also Read- പോത്ത് മോഷണക്കേസിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എസ്ഐ നോട്ട് വിഴുങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു
സുബൈദയുടെ വീട്ടിൽ സ്വർണാഭരണങ്ങളും പണവും ഉണ്ടാകുമെന്ന ധാരണയിലാണ് പ്രതികൾ കൊല നടത്തിയത്. സ്ഥലം നോക്കാനെന്ന വ്യാജേനയാണ് പ്രതികൾ സുബൈദയുടെ വീട്ടിലെത്തിയത്. കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിൽ കയറിയ പ്രതികൾ സുബൈദയെ ബോധരഹിതയാക്കി കൊലപ്പെടുത്തി. ശേഷം ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.
Location :
First Published :
December 14, 2022 7:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വെള്ളം ചോദിച്ചെത്തി 60 കാരിയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു; കാസർഗോഡ് സുബൈദ വധക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്