TRENDING:

4 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 80 കഴിഞ്ഞ ദമ്പതികൾക്ക് 10 വർഷം കഠിനതടവ്

Last Updated:

മുത്തശ്ശൻ‌-മുത്തശ്ശി എന്നായിരുന്നു പെൺകുട്ടി അയൽവാസികളായ വൃദ്ധ ദമ്പതികളെ വിളിച്ചിരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാല് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ എൺപത് വയസ്സു കഴിഞ്ഞ ദമ്പതികൾക്ക് പത്ത് വർഷം കഠിന തടവ്. മുംബൈയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. അയൽവാസിയായ പെൺകുട്ടിയെയാണ് ദമ്പതികൾ പീഡിപ്പിച്ചത്.
advertisement

2013 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടി മുത്തശ്ശൻ-മുത്തശ്ശി എന്നായിരുന്നു ഇവരെ വിളിച്ചിരുന്നത്. പെൺകുട്ടിയുടെ മുത്തശ്ശന്റെ പ്രായത്തിലുള്ളവരാണ് പ്രതികളെന്നും കുഞ്ഞിന്റെ സംരക്ഷിക്കേണ്ടവർ തന്നെ ക്രൂരമായ പ്രവർത്തി ചെയ്തുവെന്നും വിധി പ്രസ്താവിച്ചുകൊണ്ട് പോക്സോ പ്രത്യേക കോടതി നിരീക്ഷിച്ചു.

2013 സെപ്റ്റംബർ 4 ന് സ്കൂൾ വിട്ടു എത്തിയ കുട്ടിയെയാണ് ദമ്പതികൾ പീഡനത്തിന് ഇരയാക്കിയത്. അന്നേ ദിവസം ഉച്ചകഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ച് കാർട്ടൂൺ കാണുകയായിരുന്നു പെൺകുട്ടി. ഇതിനു ശേഷം താമസിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയിലുള്ള കളിക്കൂട്ടുകാരിയുടെ വീട്ടിൽ പെൺകുട്ടി എത്തി. എന്നാൽ സുഹൃത്ത് ഉറങ്ങുകയായിരുന്നു. ഇതോടെ പെൺകുട്ടി തിരിച്ച് വീട്ടിലേക്ക് പോകാൻ തുടങ്ങി. ഈ സമയത്താണ് അയൽവാസിയായ ദമ്പതികൾ കുട്ടിയെ അവരുടെ വീട്ടിലേക്ക് വിളിച്ചിരുന്നത്. പെൺകുട്ടി ദാദാ-ദാദി എന്നായിരുന്നു ഇവരെ വിളിച്ചിരുന്നത്.

advertisement

Also Read-78കാരിയെ വടികൊണ്ട് അടിക്കുന്നതും കുത്തുന്നതും സിസിടിവിയിൽ: ഹോം നഴ്സ് അറസ്റ്റിൽ

കേസിലെ പ്രതിയായ വയോധികന് 87 വയസ്സ് പ്രായമുണ്ട്. പെൺകുട്ടിയെയും കൂട്ടി ഇയാൾ വീട്ടിനകത്തേക്ക് കടന്നു. വീട്ടിനുള്ളിലെ ആട്ടു കട്ടിലിൽ പെൺകുട്ടിയെ ഇരുത്തിയെങ്കിലും കുട്ടി പോകാൻ ശ്രമിച്ചതോടെ മർദിച്ചു. വയോധികന്റെ ഭാര്യയായ സ്ത്രീ പെൺകുട്ടിയെ പിടിച്ചു വെച്ചെന്നും ഈ സമയത്ത് വയോധികൻ കുട്ടിയുടെ വസ്ത്രങ്ങൾ ഊരിമാറ്റി പീഡിപ്പിക്കുകയായുമായിരുന്നു. ഇതിന് ശേഷം സ്ത്രീയും കുഞ്ഞിനെ പീഡിപ്പിച്ചു. 81 വയസ്സുണ്ട് സ്ത്രീക്ക്.

advertisement

Also Read-'കാമരാജ് 4.75/5 റേറ്റിംഗ് ഉള്ള ഡെലിവറി എക്സിക്യുട്ടിവ്'; ആരോപണ വിധേയനായ ഡെലിവറി ബോയിക്ക് പിന്തുണ പ്രഖ്യാപിച്ച് സൊമാറ്റോ

രക്ഷപ്പെടാൻ ശ്രമിച്ച തന്നെ വയോധികൻ മുഖത്ത് അടിച്ചെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നുണ്ട്. വസ്ത്രങ്ങൾ ധരിച്ച് വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിനോട് പറ‍ഞ്ഞു. വീട്ടിൽ തിരിച്ചെത്തിയ മകൾ രാത്രി ഉറങ്ങാൻ കിടക്കുമ്പോഴാണ് സംഭവം പറയുന്നതെന്ന് അമ്മയുടെ മൊഴിയിൽ പറയുന്നു.

രാത്രി പത്ത് മണിയോടെ മകളെ ഉറക്കാൻ കിടത്തിയപ്പോൾ തനിക്കൊരു കാര്യം പറയാനുണ്ടെന്ന് കുട്ടി പറയുകയായിരുന്നു. അമ്മ ശകാരിക്കില്ലെങ്കിൽ തനിക്കൊരു കാര്യം പറയാനുണ്ടെന്നായിരുന്നു കുട്ടി പറഞ്ഞത്. ശകാരിക്കില്ലെന്ന് അമ്മ ഉറപ്പ് നൽകിയതിന് ശേഷമാണ് മകൾ വൈകിട്ട് നടന്ന സംഭവം പറയുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മകളുടെ വെളിപ്പെടുത്തൽ കേട്ട ഉടനെ തന്നെ അമ്മ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങൾ പരിശോധിച്ചപ്പോൾ പരിക്കേറ്റതായി കണ്ടെത്തി. തുടർന്ന് ഭർത്താവിനേയും വിവരം അറിയിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ വയോധിക ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പോക്സോ ആക്ട് പ്രകാരമാണ് വൃദ്ധ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
4 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 80 കഴിഞ്ഞ ദമ്പതികൾക്ക് 10 വർഷം കഠിനതടവ്
Open in App
Home
Video
Impact Shorts
Web Stories