78കാരിയെ വടികൊണ്ട് അടിക്കുന്നതും കുത്തുന്നതും സിസിടിവിയിൽ: ഹോം നഴ്സ് അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഹോം നഴ്സ് കമ്പ് കൊണ്ടു വിസർജ്യമെടുത്ത് വയോധികയുടെ വായിലേക്ക് വയ്ക്കുന്നതും ദൃശ്യങ്ങളിൽ.
ആലപ്പുഴ: ക്രൂരമായ മര്‍ദനത്തില്‍ വയോധികയുടെ തുടയെല്ല് പൊട്ടിയ സംഭവത്തില്‍ ഹോം നഴ്‌സ് അറസ്റ്റില്‍. കട്ടപ്പന സ്വദേശി ചെമ്പനാല്‍ ഫിലോമിനയാണ് അറസ്റ്റിലായത്. വയോധികയ്ക്ക് വീണ് പരിക്കേറ്റുവെന്നാണ് ഫിലോമിന ബന്ധുക്കളെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ചെട്ടികുളങ്ങര കൈതവടക്ക് കളീക്കൽ വിജയമ്മ (78) യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയോധികയായ വീട്ടമ്മയ്ക്കു പരുക്കേറ്റതു ഹോം നഴ്സിന്റെ മർദനം മൂലമെന്നു 20 ദിവസത്തിനു ശേഷം കണ്ടെത്തി.
തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും വീണുണ്ടായ പരുക്കല്ലെന്നും ആശുപത്രി അധികൃതർ അറിയച്ചതിനെ തുടർന്ന് സംശയം തോന്നിയ വിജയമ്മയുടെ മകനും ഭാര്യയും വീട്ടിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിജയമ്മയെ വടി കൊണ്ടു അടിക്കുന്നതും കുത്തുന്നതും കണ്ടെത്തിയത്. ഡൈനിങ് മുറിയിൽ മലവിസർജ്ജനം നടത്തിയപ്പോൾ ഫിലോമിന കമ്പ് കൊണ്ടു വിസർജ്യമെടുത്ത് വിജയമ്മയുടെ വായിലേക്ക് വയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഫെബ്രുവരി 20 നാണ് സംഭവം നടന്നത്.
advertisement
വടികൊണ്ട് അടിക്കുന്നതും കുത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഡൈനിങ് റൂമില്‍ അറിയാതെ മലവിസര്‍ജനം നടത്തിയതിനെ തുടര്‍ന്നാണ് ഹോം നഴ്‌സ് മര്‍ദ്ദിച്ചതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളടക്കം ഉള്‍പ്പെടുത്തി പോലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കട്ടപ്പന സ്വദേശിനി അറസ്റ്റിലായത്.
advertisement
മറ്റൊരു സംഭവത്തിൽ തിരുവനന്തപുരം പേയാട് പേയാട് പള്ളിമുക്ക് സെന്റ് സേവ്യേഴ്സ് ദേവാലയത്തിൽ മോഷണം നടത്തിയെന്ന് കരുതുന്നയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. മോഷ്ടാവ് 2 കാണിക്ക വഞ്ചികൾ കവർന്നു. പള്ളിയുടെ ഉടമസ്ഥതയിലുളള സമീപത്തെ സെന്റ് സേവ്യേഴ്സ് ഹയർസെക്കൻഡറി സ്കൂളിലും ഷോപ്പിങ് കോംപ്ലക്സിലെ കടകളിലും മോഷണശ്രമം നടന്നു. ദേവാലയത്തിലെ പ്രധാന വാതിൽ കുത്തി തുറക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഒരു ജനൽ തുറന്ന നിലയിലായിരുന്നു. ഇതുവഴിയാകാം മോഷ്ടാവ് അകത്ത് കടന്നതെന്ന് കരുതുന്നു. കാരുണ്യ പ്രവർത്തനങ്ങൾക്കു പണം കണ്ടെത്തുന്നതിനായി ദേവാലയത്തിനുള്ളിൽ വച്ചിരുന്ന 2 കാണിക്കവഞ്ചികളാണു കവർന്നത്.
advertisement
15000 രൂപയോളം ഇതിനുള്ളിൽ ഉണ്ടാകുമെന്ന് പള്ളി അധികൃതർ പറഞ്ഞു. കാണിക്കവഞ്ചികൾ തുറന്ന നിലയിൽ സമീപത്തെ സ്കൂൾ പരിസരത്തു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 2 ഇരുമ്പ് ആയുധങ്ങളും വസ്ത്രവും ഇവിടെ നിന്ന് കിട്ടി. സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം ഓഫിസിലെ വാതിലാണ് തുറക്കാൻ ശ്രമിച്ചത്. ഇവിടത്തെ സിസിടിവി ക്യാമറകൾ അടിച്ചു തകർത്തിട്ടുണ്ട്. എന്നാൽ ഈ ദ്യശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു. പളളി വക ഷോപ്പിങ് കോംപ്ലക്സിലെ രണ്ട് കടകളിലെ ചില്ലു വാതിലുകളുടെ പൂട്ട് പൊളിച്ചിട്ടുണ്ട്. ഒരു കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്കും അനുബന്ധ ഉപകരണങ്ങളും കാണാനില്ല. മറ്റേ കടയിൽ നിന്ന് ഒന്നും നഷ്ടമായില്ല എന്നു പറയുന്നു. വിളപ്പിൽ പൊലീസ് അന്വേഷണം തുടങ്ങി.
Location :
First Published :
March 12, 2021 10:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
78കാരിയെ വടികൊണ്ട് അടിക്കുന്നതും കുത്തുന്നതും സിസിടിവിയിൽ: ഹോം നഴ്സ് അറസ്റ്റിൽ