TRENDING:

റെക്കോർഡ് കൈക്കൂലി! 30000 രൂപയിൽ തുടങ്ങിയ റെയ്ഡിൽ മൈനിങ് ഉദ്യോഗസ്ഥന്റെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത് നാല് കോടി!

Last Updated:

കൽക്കരി കച്ചവടക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഒഡീഷ മൈനിങ് വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് വിജിലൻസ് വിഭാഗം 4 കോടി രൂപ പിടിച്ചെടുത്തു. ഒഡീഷ വിജിലൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പണവേട്ടയാണിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒഡീഷയിലെ മൈനിങ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തിയുടെ ഭുവനേശ്വറിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ട്രോളി ബാഗുകളിൽ അടുക്കിവെച്ച നിലയിൽ 4 കോടി രൂപ കണ്ടെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ വിജിലൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. ഒരു ലൈസൻസുള്ള കൽക്കരി കച്ചവടക്കാരനിൽ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മൊഹന്തിയെ അധികൃതർ പിടികൂടിയത്. കച്ചവടം തടസ്സമില്ലാതെ നടത്തുന്നതിന് വേണ്ടിയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.
ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ വിജിലൻസ് വിഭാഗം അറസ്റ്റ് ചെയ്തത്
ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ വിജിലൻസ് വിഭാഗം അറസ്റ്റ് ചെയ്തത്
advertisement

അറസ്റ്റിനെത്തുടർന്ന് ഭുവനേശ്വറിലെ ഫ്ലാറ്റ്, ഭദ്രക് ജില്ലയിലെ കുടുംബവീട്, കട്ടക്കിലെ ഓഫീസ് എന്നിവിടങ്ങളിൽ ഒരേസമയം പരിശോധന നടത്തി. ഓഫീസിലെ മേശവലിപ്പിൽ നിന്ന് 1.20 ലക്ഷം രൂപ കൂടി അധികമായി കണ്ടെത്തിയിട്ടുണ്ട്. ഭുവനേശ്വറിൽ അതിമനോഹരമായ ഇരുനില വീടും ഇയാളുടെ പേരിലുണ്ടെന്ന് കണ്ടെത്തി. ഏകദേശം 130 ഗ്രാം സ്വർണവും പിടിച്ചെടുത്തു.

അഴിമതി നിരോധന നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. ഇതിനുമുമ്പ് ഒഡീഷ വിജിലൻസ് നടത്തിയ ഏറ്റവും വലിയ പണവേട്ട 2022 ഏപ്രിൽ 7ന് ഗഞ്ചം ജില്ലയിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത 3.4 കോടി രൂപയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In a massive anti-corruption operation, the Odisha Vigilance Department has recovered a record-breaking Rs 4 crore in cash from a flat belonging to a senior government official in Bhubaneswar. Debabrata Mohanty, Deputy Director of Mines, was caught red-handed while allegedly accepting a bribe of Rs 30,000 from a licensed coal vendor. Following his arrest, simultaneous raids were conducted at multiple locations. At his Bhubaneswar flat, officials discovered stacks of currency notes packed into trolley bags, totaling Rs 4 crore. This is officially the largest cash seizure in the history of the Odisha Vigilance agency.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
റെക്കോർഡ് കൈക്കൂലി! 30000 രൂപയിൽ തുടങ്ങിയ റെയ്ഡിൽ മൈനിങ് ഉദ്യോഗസ്ഥന്റെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത് നാല് കോടി!
Open in App
Home
Video
Impact Shorts
Web Stories