TRENDING:

Theft | 'മാന്യനായ' കള്ളൻ; 10 പവൻ സൂക്ഷിച്ച അലമാരയിൽ നിന്നും എടുത്തത് ഒന്നര പവൻ മാത്രം

Last Updated:

20 വയ​സ് മാ​ത്രം തോ​ന്നി​ക്കു​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ലെ ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ത്ത് പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ ഉ​രു​പ്പ​ടി​യി​ൽ​നി​ന്ന് ഒ​രു പ​വ​ന്റെ ഒ​രു മാ​ല​യും ഒ​രു മോ​തി​ര​വും മാ​ത്ര​മെ​ടു​ത്ത് സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: പ​ത്തുപ​വ​നോ​ളം സ്വർണാഭരണങ്ങൾ‌ സൂ​ക്ഷി​ച്ച അ​ല​മാ​ര​യി​ൽ​നി​ന്നും ഒ​ന്ന​ര പ​വ​ൻ മാ​ത്രം എ​ടു​ത്ത് വ്യത്യസ്തനായ മോ​ഷ്ടാ​വ്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 11 മണിയോടെ നാദാപുരം (Nadapuram) വ​ള​യം ചു​ഴ​ലി​യി​ലാ​ണ് സം​ഭ​വം. ചാ​ത്ത​ൻ​ക​ണ്ടി​യി​ൽ ര​വീ​ന്ദ്ര​ന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം നടന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

Also Read- Kannur Bomb Attack | കല്യാണ പാർട്ടിക്കിടെ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ഒളിവിൽ പോയ പ്രതി കീഴടങ്ങി

കാ​ർ​പ​ന്റ​റാ​യ ര​വീ​ന്ദ്ര​നും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ ഇ​വ​രു​ടെ ഭാ​ര്യ​യും ജോ​ലി​ക്കു​പോ​യ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. ഈ ​സ​മ​യ​ത്ത് ഇ​വ​രു​ടെ ചെ​റി​യ കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. 20 വയ​സ് മാ​ത്രം തോ​ന്നി​ക്കു​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ലെ ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ത്ത് പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ ഉ​രു​പ്പ​ടി​യി​ൽ​നി​ന്ന് ഒ​രു പ​വ​ന്റെ ഒ​രു മാ​ല​യും ഒ​രു മോ​തി​ര​വും മാ​ത്ര​മെ​ടു​ത്ത് സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു. ബാ​ക്കി സ്വ​ർ​ണം ഭ​ദ്ര​മാ​യി ബാ​ഗി​ൽ​ത​ന്നെ വെ​ച്ചാ​ണ് ഇ​യാ​ൾ ക​ട​ന്ന​ത്.

advertisement

Also Read- കിഴക്കമ്പലത്ത് മർദനമേറ്റ Twenty Twenty പ്രവർത്തകന്റെ നില ഗുരുതരം; ആക്രമണത്തിന് പിന്നിൽ CPM എന്ന് പരാതി

ഇ​തോ​ടൊ​പ്പം വീ​ട്ടി​ലെ ഒ​രു മൊ​ബൈ​ൽ ഫോ​ണും കാ​ണാ​താ​യി. ഈ ​ഫോ​ൺ പി​ന്നീ​ട് ചു​ഴ​ലി​യി​ൽ സ​ർ​വി​സ് നട​ത്തു​ന്ന ജീ​പ്പി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഫോ​ൺ എ​ങ്ങ​നെ ജീ​പ്പി​ൽ എ​ത്തി എ​ന്ന അ​ന്വേ​ഷ​ണ​മാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യാ​ൻ സ​ഹാ​യി​ച്ച​ത്. സം​ഭ​വം ന​ട​ന്ന ദി​വ​സം രാ​വി​ലെ മോ​ഷ്ടാ​വ് എ​ന്ന് സം​ശ​യി​ക്കു​ന്ന യു​വാ​വ് മോ​ഷ​ണം ന​ട​ന്ന വീ​ടി​ന്റെ സ​മീ​പ​ത്തെ വീ​ട്ടി​ലും എ​ത്തി​യി​രു​ന്ന​താ​യി പി​ന്നീ​ട് തെ​ളി​ഞ്ഞു. കൂ​ടു​ത​ൽ സ്വ​ർ​ണം ന​ഷ്ട​പ്പെ​ടാ​തി​രു​ന്ന​തി​ലു​ള്ള ആ​ശ്വാ​സ​ത്തി​ലാ​ണ് കു​ടും​ബം.

advertisement

Also Read- Sexual Assault | പ്രാർത്ഥനയുടെ മറവിൽ കാസര്‍കോട് വീട്ടമ്മയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിന തടവും പിഴയും

വ​ള​യം എ​സ് ​ഐ അ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​നി​ടെ മോ​ഷ്ടാ​വി​ന്‍റേ​തെ​ന്ന്​ സം​ശ​യി​ക്കു​ന്ന ദൃ​ശ്യം ചു​ഴ​ലി​യി​ലെ സി സി ​ടി ​വി​യി​ൽ കണ്ടെത്തി. ഇ യാ​ൾ ഇ​വി​ടെ​നി​ന്ന് ജീ​പ്പി​ൽ ക​യ​റു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് കാ​ണാ​ൻ ക​ഴി​ഞ്ഞ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

advertisement

വാറ്റു ചാരായവുമായി അറസ്റ്റിൽ

വാറ്റു ചാരായം കൈവശം വച്ചതിന് ഒരാളെ കൊല്ലം ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. കരുകോൺ വേങ്കുഴി പുത്തൻവീട്ടിൽ ബിജു(50) എന്ന ആളെ ആണ് വാറ്റ് ചാരായവുമായി അറസ്റ്റ് ചെയ്തത്. ഇയാൾ തനിച്ച് താമസിക്കുന്ന വേങ്കുഴിയിലെ വീട്ടിൽ രാത്രികാലങ്ങളിൽ ചാരായം വാറ്റുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വെളുപ്പിന് രണ്ട് മണിയോടെ പൊലീസ് ഇയാളുടെ വീട് റെയ്ഡ് ചെയ്യുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഏരൂർ എസ് ഐ ശരത്ലാലിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ സജികുമാർ, എ എസ് ഐ കിഷോർ, സിവിൽ പോലീസ് ഓഫീസർ അനിമോൻ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Theft | 'മാന്യനായ' കള്ളൻ; 10 പവൻ സൂക്ഷിച്ച അലമാരയിൽ നിന്നും എടുത്തത് ഒന്നര പവൻ മാത്രം
Open in App
Home
Video
Impact Shorts
Web Stories