HOME /NEWS /Crime / Sexual Assault | പ്രാർത്ഥനയുടെ മറവിൽ കാസര്‍കോട് വീട്ടമ്മയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിന തടവും പിഴയും

Sexual Assault | പ്രാർത്ഥനയുടെ മറവിൽ കാസര്‍കോട് വീട്ടമ്മയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിന തടവും പിഴയും

 2014 മാർച്ച് മുതൽ വീട്ടമ്മയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി

2014 മാർച്ച് മുതൽ വീട്ടമ്മയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി

2014 മാർച്ച് മുതൽ വീട്ടമ്മയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി

  • Share this:

    കാസർകോട് ചിറ്റാരിക്കലിൽ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച (Rape case) കേസില്‍  പാസ്റ്റർക്ക് (pastor) 17 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിക്കാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പ്രാർത്ഥനയുടെ മറവിൽ പ്രതിയുടെ വീട്ടിൽ വച്ചും പരാതിക്കാരിയുടെ വീട്ടിൽ വച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2014 മാർച്ച് മുതൽ വീട്ടമ്മയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി സണ്ണി ഒന്നര ലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

    POCSO | ആശുപത്രിയിൽ കഴിയുന്ന അച്ഛനെ ഫോൺ ചെയ്യാനെത്തിയ 13കാരിയെ കടന്നുപിടിച്ച 78 കാരന് അഞ്ചുവർഷം കഠിനതടവ്

    കോട്ടയം: ചങ്ങനാശേരി (Changanassery) വാകത്താനത്ത് വീട്ടിലെത്തിയ പതിമൂന്നുകാരിയെ കടന്നു പിടിച്ച 78കാരന് അഞ്ചുവർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും. പോക്‌സോ കേസിലാണ് വാകനത്താനം സ്വദേശിയായ വയോധികനെ ചങ്ങനാശേരി അഡീഷണൽ സെഷൻസ് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. തൃക്കോതമംഗലം കല്ലുവെട്ടാംകുഴിയിൽ വിജയനെയാണ് ചങ്ങനാശേരി അഡീഷണൽ സെൻഷസ് സ്‌പെഷ്യൽ കോടതി ജഡ്ജി ജി പി ജയകൃഷ്ണൻ ശിക്ഷിച്ചത്.

    2020 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ അയൽവാസിയായിരുന്നു പ്രതി വിജയൻ. പെൺകുട്ടിയുടെ അച്ഛൻ അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയായിരുന്നു. അച്ഛനൊപ്പം കുട്ടിയുടെ അമ്മയും ആശുപത്രിയിലാണ്. ആശുപത്രിയിൽ കിടക്കുന്ന അമ്മയെയും അച്ഛനെയും വിവരം തിരക്കുന്നതിനു വേണ്ടി പ്രതിയുടെ വീട്ടിലെത്തിയാണ് കുട്ടി ഫോൺ ചെയ്തിരുന്നത്. സംഭവ ദിവസം കുട്ടി വീട്ടിലെത്തുമ്പോൾ പ്രതിയായ വിജയൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

    read alsoPocso Case | പുസ്തകം വാങ്ങാനെത്തിയ 10 വയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും

    കുട്ടി വീട്ടിലെത്തിയതും വിജയൻ ഫോൺ നൽകാമെന്നു പറഞ്ഞ് വീടിനുള്ളിലേയ്ക്കു വിളിച്ചുകയറ്റി. തുടർന്നു കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിക്കുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ ഇയാൾ പിടി വിട്ടു. തുടർന്നു, കുട്ടി വീട്ടിൽ നിന്നും പുറത്തിറങ്ങി ഓടിരക്ഷപെട്ടു. തുടർന്നു പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. ഇവർ സ്ഥലത്ത് എത്തിയ ശേഷം വാകത്താനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

    തുടർന്ന് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന ഇൻസ്‌പെക്ടർ കെ പി തോംസണിന്റെ നേതൃത്വത്തിൽ കേസെടുക്കുകയായിരുന്നു. വാകത്താനത്തെ സീനിയർ വനിതാ സിവിൽ പൊലീസ് ഓഫിസർ ടി ടി ശ്രീവിദ്യയുടെ നേതൃത്വത്തിൽ കുട്ടിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ പൂർത്തിയായതിനെ തുടർന്ന് വിജയനെ ശിക്ഷിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ അഡ്വ.പി എസ് മനോജ് കോടതിയിൽ ഹാജരായി.

    First published:

    Tags: Sexual assault