കഴിഞ്ഞ ദിവസമാണ് കരമനയില്‍ കാറിലെത്തിയ സംഘം 26 കാരനായ അഖിലിനെ തലക്കടിച്ച് കൊന്നത്. കാറിലെത്തിയ സംഘം അഖിലിനെ കമ്പി വടി കൊണ്ടു തലക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ട് കൊല്ലുകയായിരുന്നു. പ്രതികള്‍ ഇന്നോവയില്‍ എത്തി അഖിലിനെ കയറ്റിക്കൊണ്ടു പോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദ്യശ്യങ്ങൾ പുറത്ത് വന്നിരുന്നു.
Also read-തിരുവനന്തപുരത്തെ അതിദാരുണമായ കൊലപാതകം; പ്രതികളായ നാലുപേരെ തിരിച്ചറിഞ്ഞു
വിനീത്, അനീഷ്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവരാണ് പ്രതികള്‍. നാലുപേരും 2019ലെ കരമന അനന്തു വധക്കേസിലെ പ്രതികളാണ്. സമാനമായ കൊലപാതകമായിരുന്നു അന്നും നടന്നത്. ഒരാഴ്ച മുന്‍പ് ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമായത്.
advertisement
Location :
Thiruvananthapuram,Kerala
First Published :
May 11, 2024 8:00 PM IST