തിരുവനന്തപുരത്തെ അതിദാരുണമായ കൊലപാതകം; പ്രതികളായ നാലുപേരെ തിരിച്ചറിഞ്ഞു
- Published by:meera_57
- news18-malayalam
Last Updated:
മൂന്ന് പേർ ചേർന്നാണ് കൊലപാതകം നടത്തിയത്. ഒരാൾ വാഹനത്തിൽ തന്നെ ഇരിക്കുകയായിരുന്നുവെന്ന് പോലീസ്
തിരുവനന്തപുരം കരമനയിൽ 23 വയസ്സുകാരനെ തലയ്ക്കടിച്ചു കൊന്നവരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. അഖിൽ, അനീഷ്, സുമേഷ്, വിനീഷ് രാജ് എന്നിവരാണ് പ്രതികൾ. മൂന്ന് പേർ ചേർന്നാണ് കൊലപാതകം നടത്തിയത്. ഒരാൾ വാഹനത്തിൽ തന്നെ ഇരിക്കുകയായിരുന്നുവെന്നും പ്രതികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിൽ എടുത്തെന്നും ഡിസിപി പറഞ്ഞു. 26 ന് രാത്രി പാപ്പനംകോട് ബാറിൽ ഉണ്ടായ തർക്കം ആണ് കൊലപാതകത്തിന് കാരണം.
അഖിലിനെ കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. കമ്പി കൊണ്ട് തലക്കടിച്ച ശേഷം മരണം ഉറപ്പാക്കാൻ ദേഹത്ത് വലിയ കല്ലെടുത്തിടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കരമന സ്വദേശി അഖിലിനെ കാറിലെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.
അഖിലിനെ തലയോട്ടി പിളർന്ന നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. മുൻകൂട്ടി ആലോചിച്ചുള്ള ആസൂത്രിത കൊലപാതകമാണ്. കുറ്റവാളികൾ ഹോളോബ്രിക്സ് ഉൾപ്പെടെ തങ്ങളുടെ പക്കൽ കരുതിയിരുന്നു. വെമ്പായത്ത് മീൻ കച്ചവടം നടത്തിവരികയായിരുന്നു അഖിൽ.
അപലപിച്ച് മന്ത്രി
കരമനയിലെ കൊലപാതകം ദാരുണ സംഭവം എന്ന് മന്ത്രി വി. ശിവൻകുട്ടി. ഗൗരവത്തോടെയാണ് സർക്കാർ ഈ സംഭവത്തെ കാണുന്നത്. പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
advertisement
Summary: Police booked four individuals in connection to the brutal homicide that took place in Thiruvananthapuram city on Friday, May 10th. Three of them directly participated in the murder, while another remained inside a parked car nearby during the incident. The violent altercation that originated in a bar led to this heinous act
Location :
Thiruvananthapuram,Kerala
First Published :
May 11, 2024 11:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്തെ അതിദാരുണമായ കൊലപാതകം; പ്രതികളായ നാലുപേരെ തിരിച്ചറിഞ്ഞു