പിന്നീടുള്ള സന്ദേശങ്ങളിൽ യുവതിക്ക് ലണ്ടനിലെ വിലപിടിപ്പുള്ള സാധനങ്ങൾ ഗിഫ്റ്റ് ആയി അയച്ചു നൽകാമെന്നു പറഞ്ഞു. അടുത്ത ദിവസം മുതൽ യുവതിക്കായി അയച്ച ഗിഫ്റ്റുകളെന്ന പേരിൽ ഫോട്ടോ അടക്കം വാട്സാപ്പിൽ സന്ദേശം എത്തിത്തുടങ്ങി. മൂന്നു ദിവസങ്ങള്‍ക്കുശേഷം കൂറിയറില്‍നിന്നും യുവതിക്കൊരു ഫോണ്‍സന്ദേശമെത്തി. ഇത് കൈപ്പറ്റുവാനായി ലാന്‍ഡിങ് ചാര്‍ജ്, സര്‍വീസ് ചാര്‍ജ്, മണിട്രാന്‍സ്ഫര്‍ ചാര്‍ജ് എന്നിങ്ങനെ പണം പലതവണയായി യുവതിയിൽ നിന്നും പണം തട്ടിയെടുത്തു.
ALSO READ: റെയില്‍വേ പാളത്തിൽ സിലിണ്ടറും സൈക്കിളും വച്ച് റീൽ ; യൂട്യൂബർ ഗുൽസാർ ഷെയ്ഖ് അറസ്റ്റില്‍
advertisement
ഒരു ലക്ഷത്തിന് പുറത്ത് പണം അയച്ചു നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് താൻ പറ്റിക്കപ്പെടുകയാണെന്ന സത്യം യുവതി തിരിച്ചറിയുന്നത്. തുടർന്ന് പോലീസിന് പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ നിന്നും നാദാപുരം മേഖലയില്‍ ഒട്ടേറെപ്പേര്‍ ഓണ്‍ലൈന്‍ വഴി തട്ടിപ്പിനിരയായതാണ് പോലീസ് കണ്ടെത്തൽ. എന്നാല്‍, നാണക്കേട് കാരണം ആരും പോലീസിൽ അറിയിച്ചില്ലെന്നു മാത്രം. അതേസമയം ഇത്തരം ഓൺലൈൻ പണം തട്ടിപ്പ് നടന്നാൽ പോലീസില്‍ പരാതി നല്‍കണമെന്ന് നാദാപുരം പോലീസ് അറിയിച്ചു.