ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15ഓടെയായായിരുന്നു സംഭവം. റോഡിലൂടെ അനസ് നടന്നുവരുമ്പോള്‍ ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന ഫിറോസ് വണ്ടി പാര്‍ക്ക് ചെയ്ത ശേഷം ഇറങ്ങി വന്ന് അനസിനെ രണ്ട് തവണ മര്‍ദ്ദിച്ചു. തലയ്ക്ക് ഇടത് വശത്തായി അടികിട്ടിയ അനസ് ഉടനെ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു. ഫിറോസും ഒപ്പമുണ്ടായിരുന്നയാളും ചേര്‍ന്ന് ഒരു ഓട്ടോയില്‍ കയറ്റി അനസിനെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഓട്ടോ തട്ടി പരിക്ക് പറ്റിയെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്.
പാലക്കാട് നോര്‍ത്ത് പോലീസ് സംഭവം നടന്ന സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോള്‍ അത്തരമൊരു അപകടം നടന്നിട്ടില്ലെന്ന് മനസ്സിലാക്കുകയും തുടര്‍ന്ന് ഫിറോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമുണ്ടായി. യുവതികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത തന്നോട് മോശമായി പെരുമാറിയെന്നും ബാറ്റ് ഉപയോഗിച്ച് കൈക്കും കാലിനും അടിക്കാനാണ് ഉദ്ദേശിച്ചതെന്നും എന്നാല്‍ അബദ്ധത്തില്‍ അടി തലയില്‍ കൊള്ളുകയായിരുന്നുവെന്നും ഫിറോസ് പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.
advertisement
Also read- പാലക്കാട് നടന്നത് കൊലപാതകം: യുവാവിനെ ക്രിക്കറ്റ്ബാറ്റ് കൊണ്ട് അടിച്ചുവീഴ്ത്തുന്ന ദൃശ്യം പുറത്ത്
ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടി തലയ്‌ക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു.
