TRENDING:

സഹായത്തിനായി ബ്രാഞ്ച് സെക്രട്ടറിയെ വിളിച്ചപ്പോൾ റിംഗ് ചെയ്തത് കുളിമുറിക്ക് സമീപം വീണ് കിടന്ന ഫോൺ; വീട്ടമ്മ പ്രതിയെ തിരിച്ചറിഞ്ഞത് ഇങ്ങനെ

Last Updated:

''സഹായത്തിനായി ബ്രാഞ്ച് സെക്രട്ടറിയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് സെക്രട്ടറിയുടെ ഫോൺ തന്നെയാണ് ലഭിച്ചത് എന്ന് മനസ്സിലായത്''- വീട്ടമ്മ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: പാർട്ടി പ്രവർത്തകയും അയൽവാസിയുമായ വീട്ടമ്മയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച സിപിഎം (CPM)  ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. പിന്നാലെ പാർട്ടിയിൽ നിന്ന് ഇയാളെ സസ്പെൻഡ് ചെയ്തു. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്. അതേസമയം, പ്രതി ഒളിവിലാണെന്നാണ് പാലക്കാട് സൗത്ത് പൊലീസ് (Palakkad South Police) പറയുന്നത്.
advertisement

അതേസമയം, നീതിക്കായി നിയമപരമായി മുന്നോട്ടുപോവുമെന്ന് ഇരയായ വീട്ടമ്മ പറഞ്ഞു. സംഭവത്തെ കുറിച്ച് വീട്ടമ്മ പറയുന്നത് ഇങ്ങനെ. ''കുളിമുറിയുടെ വെന്റിലേഷനിൽ കൈയാണ് ആദ്യം കണ്ടത്. നിലവിളിച്ചതോടെ പ്രതി ഓടി. പിന്നീട് പുറത്ത് പോയി നോക്കിയപ്പോഴാണ് മൊബൈൽ ഫോൺ ലഭിച്ചത്. തുടർന്ന് സഹായത്തിനായി ബ്രാഞ്ച് സെക്രട്ടറിയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് സെക്രട്ടറിയുടെ ഫോൺ തന്നെയാണ് ലഭിച്ചത് എന്ന് മനസ്സിലായത്''.

ഷാജഹാന്റെ വീടിനുസമീപം ആണ് പാർട്ടി സഖാവായ വീട്ടമ്മയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. ഇവർക്ക് എന്ത് സഹായത്തിനും ഓടിയെത്തുന്ന വ്യക്തി കൂടിയായിരുന്നു ഷാജഹാൻ.

advertisement

രാത്രി പത്തുമണിയോടെ വീട്ടമ്മ കുളിക്കുന്നതിനിടയിൽ ചില ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഒരു മൊബൈൽ ഫോൺ കണ്ടെത്തിയത്. പരിഭ്രാന്തയായ വീട്ടമ്മ പുറത്തിറങ്ങി സഹായത്തിനായി ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വിളിക്കുകയായിരുന്നു. അപ്പോഴാണ് കുളിമുറിക്ക് പിറകിൽ നിന്നും ഷാജഹാന്റെ ഫോണിൽ നിന്നും റിങ്ടോണായ ‘ചോര വീണ മണ്ണിൽ നിന്ന്..’ എന്ന പാട്ടു കേൾക്കുന്നത്.

ഷാജഹാനെ പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ നേരത്തെ അറിയാമെന്നും ലൈഫ് മിഷനിൽ വീട് തരപ്പെടുത്തി തരുന്നതിന് ഉൾപ്പെടെ നേരത്തെ സംസാരിച്ചിട്ടുണ്ടെന്നും വീട്ടമ്മ പറഞ്ഞു. ഇനിയൊരു വീട്ടമ്മക്കും ഇത്തരം അനുഭവം ഉണ്ടാവാതിരിക്കാനാണ് പരാതി നൽകിയതെന്നും അവർ പറഞ്ഞു.

advertisement

പരാതി വന്നയുടൻ നടപടിയെടുത്തെന്ന് പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. സിപിഎം പ്രവർത്തകയായ വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലക്കാട് സൗത്ത് സ്റ്റേഷനാണ് കേസെടുത്തത്.

കൊല്ലത്ത് കാണാതായ രണ്ടര വയസുകാരനെ പുലർച്ചെ കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി

കൊല്ലം അഞ്ചല്‍ തടിക്കാട്ടില്‍ കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി. വീടിന് സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ പുനലൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അൻസാരി- ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെ കാണാതെയായത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഫര്‍ഹാനെ കാണാതാവുകയായിരുന്നു. കാണാതാകും മുമ്പ് കുട്ടി കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പറഞ്ഞിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുട്ടിയെ കാണാതായതിന് പിന്നാലെ പ്രദേശത്തെ കിണറുകളും റബര്‍ തോട്ടവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. മഴ മൂലം രാത്രി നിർത്തി വച്ച തിരച്ചിൽ പുലർച്ചെ പുനരാരംഭിച്ചതിനു പിന്നാലെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
സഹായത്തിനായി ബ്രാഞ്ച് സെക്രട്ടറിയെ വിളിച്ചപ്പോൾ റിംഗ് ചെയ്തത് കുളിമുറിക്ക് സമീപം വീണ് കിടന്ന ഫോൺ; വീട്ടമ്മ പ്രതിയെ തിരിച്ചറിഞ്ഞത് ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories