തൃക്കാക്കരയിലും മറൈൻ ഡ്രൈവിലുമുള്ള റൂമുകളിൽ നടത്തിയ പരിശോധനയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ പൊലീസ് പിടിച്ചെടുത്തു.
കൊച്ചി നഗരത്തിൽ സമാന്തര എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നതായി ടെലികോം വകുപ്പ് നൽകിയ
വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊച്ചിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഫ്ലാറ്റിൽ ഉണ്ടായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
advertisement
തൃക്കാക്കരക്കു സമീപം ജഡ്ജി മുക്ക് എന്ന സ്ഥലത്തെ വാടക കെട്ടിടത്തിലും പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്നും ഒരു കംപ്യൂട്ടറും രണ്ടു മോഡവും അനുബന്ധ ഉപകരണങ്ങളും പൊലീസ് കണ്ടെത്തി. തൊടുപുഴ വണ്ണപ്പുറം സ്വദേശിയാണ് ഇവിടെ സ്ഥാപനം നടത്തിയിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇയാൾക്കെതിരെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു..
Also Read-അമ്മയെ കൊന്ന് കത്തിച്ച് ആ ചിതയില്‍ കോഴിയെ ചുട്ട് തിന്ന് മകന്‍
വിദേശത്തു നിന്നും വരുന്ന ടെലിഫോൺ കോളുകൾ ഇൻർനെറ്റ് സഹായത്തോടെ ലോക്കൽ നമ്പറിൽ നിന്നും ലഭിക്കുന്ന രീതിയിലേക്ക് പ്രതികൾ മാറ്റി നൽകിയിരുന്നു. ഇൻറർനെറ്റ് ഉപയോഗിച്ച് കോൾ റൂട്ട് ചെയ്ത് ചെറിയ വാടകയ്ക്ക് ഉപഭോക്താക്കൾക്ക് നൽകി വൻ ലാഭമുണ്ടാക്കുന്ന സംവിധാനമാണ് സമാന്തര എക്സ്ചേഞ്ചുകൾ. വിവിധ സർവ്വീസ് പ്രൊവൈഡർമാർക്ക് ലഭിക്കേണ്ട വാടക തുക ഇതുവഴി നഷ്ടമാകും.
സമാനസംഭവം കണ്ണൂരിലും:
സമാനമായ മറ്റൊരു സംഭവത്തിൽ കണ്ണൂരിലും കഴിഞ്ഞവർഷം ഇത് പോലെ സമാന്തര എക്സ്ചേഞ്ചുകൾ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കാക്കേയങ്ങാട് സ്വദേശിയായ 34കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കാക്കയങ്ങാട് കവലയിൽ വിവോ സെന്‍റ്റോ ഷോപ്പിങ് കോംപ്ലെക്സിന്‍റെ ഒന്നാം നിലയില്‍ സിപ്പ് സോഫ്റ്റ് ടെക്നോളജി എന്ന ഷോപ്പിലാണ് സമാന്തര ടെലിഫോണ്‍ എക്സ്ചെയ്ഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്.
ഇവിടെ റെയ്ഡ് നടത്തിയ പൊലീസ് 32 Port 128 സിം സ്ലോട്ട് VOIP gate way, GSMA VOIP terminator, 256 ഓളം സിം കാർഡുകൾ ഉപയോഗിക്കാവുന്ന സിം കിറ്റ്, മൊബൈൽ ഫോൺ, 80 ഓളം സിം കാർഡുകൾ, 3 മോഡം എന്നിവ റെയിഡില്‍ പിടികൂടി സീസ് ചെയ്തു.