• HOME
 • »
 • NEWS
 • »
 • crime
 • »
 • SON MURDERS HIS MOTHER AND COOKS CHICKEN ON HER PYRE IN JHARKHAND

അമ്മയെ കൊന്ന് കത്തിച്ച് ആ ചിതയില്‍ കോഴിയെ ചുട്ട് തിന്ന് മകന്‍

സുമി റോയ് എന്ന അറുപതുകാരിയെയാണ് പ്രധാന്‍ സോയ് എന്ന 35 കാരനായ മകന്‍ കൊലപ്പെടുത്തിയത്. വലിയ മരക്കമ്പുകള്‍ കൊണ്ട് തലയ്ക്ക് അടിച്ചാണ് പ്രധാന്‍ സോയ് അമ്മയെ കൊലപ്പെടുത്തിയത്.

News 18 Malayalam

News 18 Malayalam

 • Share this:
  റാഞ്ചി: അമ്മയെ കൊന്ന് കത്തിച്ച് ആ ചിതയില്‍ കോഴിയെ ചുട്ട് തിന്ന് മകന്റെ ക്രൂരത. ജാര്‍ഖണ്ഡിലെ സിംഗ്ഭൂമിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. മകന്‍ സ്ഥിരമായി മദ്യപിച്ച് വരുന്നത് ചോദ്യം ചെയ്തതാണ് ക്രൂര കൃത്യത്തിന് കാരണമായ പ്രകോപനം. മകനെ മദ്യപിക്കരുതെന്ന് ഉപദേശിക്കുമ്പോള്‍ പ്രതികാരമായി മകൻ തന്റെ ജീവനെടുക്കമെന്ന് ‌ഈ അമ്മ വിചാരിച്ചിട്ടുണ്ടാകില്ല.

  Also Read-മനുഷ്യത്വത്തിന് മാതൃക; മൃതദേഹം ചുമലിലേറ്റി വനിതാ എസ്ഐ

  സുമി റോയ് എന്ന അറുപതുകാരിയെയാണ് പ്രധാന്‍ സോയ് എന്ന 35 കാരനായ മകന്‍ കൊലപ്പെടുത്തിയത്. വലിയ മരക്കമ്പുകള്‍ കൊണ്ട് തലയ്ക്ക് അടിച്ചാണ് പ്രധാന്‍ സോയ് അമ്മയെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. അമ്മയുടെ മൃതദേഹം അടുപ്പില്‍ വച്ച് കത്തിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് പാതിവെന്ത ശരീരം വീടിന്റെ മുറ്റത്ത് ഇട്ട് ദഹിപ്പിച്ചത്. ക്രൂരത അവിടെയും അവസാനിച്ചില്ല. മൃതദേഹം ദഹിപ്പിക്കുന്ന തീയില്‍ കോഴിയെ ചുട്ട് അത് തിന്നുകയും ചെയ്തു പ്രധാന്‍.

  Also Read-പഠിക്കാത്തതിന് ഏഴു വയസുകാരനെ ചട്ടുകംവെച്ച് പൊള്ളിച്ച പിതാവ് കസ്റ്റഡിയിൽ

  അമ്മയെ ദഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ കണ്ട് പ്രധാന്റെ സഹോദരി എത്തിയതോടെയാണ് സംഭവങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നത്. സഹോദരി വിവരമറിയിച്ചതിനേത്തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ അയല്‍ക്കാര്‍ പ്രധാനെ കെട്ടിയിടുകയായിരുന്നു. ഇതിന് ശേഷം പൊലീസില്‍ വിവരം അറിയിച്ചു. നാല് വര്‍ഷം മുന്‍പ് പിതാവിന്റെ കൊലപാതകത്തിലും പ്രധാന് പങ്കുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഈ കേസില്‍ അടുത്തിടെയാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. ഇയാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്.

  മറ്റൊരു സംഭവം-

  സെക്സിന് വിസമ്മതിച്ചു; യുവതിയുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തീയിലേക്ക് വലിച്ചെറിഞ്ഞു


  യുവതി സെക്സിന് വിസമ്മതിച്ചതിന്റെ ദേഷ്യത്തിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തീയിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്. ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീടിന് പുറത്ത് കുഞ്ഞിനൊപ്പം ഇരിക്കുകയായിരുന്നു സ്ത്രീ. സമീപത്ത് തീയും കത്തുന്നുണ്ടായിരുന്നു. ഈ സമയത്ത് യുവതിക്ക് അടുത്തെത്തിയ അയൽവാസിയായ യുവാവ് സമീപത്ത് ഇരുന്നു. തുടർന്ന് യുവതിയെ ലൈംഗികമായി അധിക്ഷേപിക്കാൻ തുടങ്ങി. ഇതിനെതിരെ യുവതി പ്രതികരിച്ചതോടെ കോപാകുലനായ യുവാവ് യുവതിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിപ്പറിച്ചു. യുവതി കുഞ്ഞിനെ തിരികെ ആവശ്യപ്പെടുന്നതിനിടയിൽ അടുത്തുള്ള തീയിലേക്ക് എറിയികുകയായിരുന്നു.

  Also Read-പോളിയോ വാക്സിന് പകരം കുട്ടികൾക്ക് നൽകിയത് ഹാൻഡ് സാനിറ്റൈസർ; മഹാരാഷ്ട്രയില്‍ മൂന്ന് നഴ്സുമാർക്ക് സസ്പെന്‍ഷൻ

  ഗുരുതരമായ പൊള്ളലേറ്റ കുഞ്ഞ് സ്ഥലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. കാലിനാണ് കൂടുതൽ പൊള്ളലേറ്റത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് യുവാവിനെ അറസ്റ്റ് ചെയ്തതായി ഡി വൈ എസ് പി അറിയിച്ചു. കൊലപാതക ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുസാഫർപൂരിലെ ബൊച്ഛഹാൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
  Published by:Rajesh V
  First published:
  )}