അതേസമയം, പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കും. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിക്കും. രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ഗ്രീഷ്മയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Also Read- മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കി; പലതവണ ചെറിയ തോതിൽ വിഷം നൽകി
ഇതിനിടെ, കൊലപാതകത്തിൽ കൂടുതൽ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. നാലുപേരെയാണ് നെടുമങ്ങാട് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നത്. ഗ്രീഷ്മയെ ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്ന് നെടുമങ്ങാട് സ്റ്റേഷനിൽ എത്തിച്ചു. കൊല്ലപ്പെട്ട ഷാരോണിന്റെ സഹോദരനോട് നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫിസിലേക്ക് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
advertisement
ഷാരോണിന് കഷായം കുറിച്ച് നൽകിയെന്ന് പറയപ്പെട്ട ആയുർവേദ ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെയും മൊഴികളാണ് ഗ്രീഷ്മയെ കുടുക്കാൻ സഹായിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഷാരോണിന്റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളും ഗ്രീഷ്മയ്ക്ക് വിനയായി.
കഷായം കുറിച്ചുനൽകിയെന്ന് ഗ്രീഷ്മ അവകാശപ്പെട്ട ആയുർവേദ ഡോക്ടർ അരുൺ അത് തള്ളിക്കളയുകയായിരുന്നു. ഷാരോണിന് നൽകിയ അതേ ജ്യൂസ് കുടിച്ച അമ്മയ്ക്കൊപ്പം വന്ന ഓട്ടോഡ്രൈവർക്കും അസ്വസ്ഥതയുണ്ടായെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്നാണ് ഡ്രൈവർ പ്രദീപ് മൊഴി നൽകിയത്.
Also Read- കൊലപാതകം ഗ്രീഷ്മയുടെ ജാതകദോഷം മാറ്റാൻ? മുമ്പും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ഷാരോണിന്റെ കുടുംബം
ചികിൽസയ്ക്ക് കഷായത്തിന്റെ പേര് അറിയണമെന്ന സഹോദരൻ ഷിമോൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗ്രീഷ്മ പറഞ്ഞില്ല. കഷായ കുപ്പിയുടെ അടപ്പിൽ അതിന്‍റെ ബാച്ച് നമ്പറുണ്ടാകുമെന്ന് ഷിമോൻ പറഞ്ഞപ്പോൾ കഷായക്കുപ്പി കഴുകി കളഞ്ഞെന്നും അമ്മ ഗ്ലാസിൽ തനിക്ക് ഒഴിച്ചുവച്ചതാണ് ഷാരോണിന് നൽകിയതെന്നുമാണ് ഗ്രീഷ്മ ഫോണിൽ പറഞ്ഞത്.
