കൊലപാതകം ഗ്രീഷ്മയുടെ ജാതകദോഷം മാറ്റാൻ? മുമ്പും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ഷാരോണിന്റെ കുടുംബം
- Published by:Naseeba TC
- news18-malayalam
Last Updated:
അവസാന നിമിഷം വരെ ഷാരോൺ ഗ്രീഷ്മയെ വിശ്വസിച്ചിരുന്നുവെന്ന് പിതാവ്
തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജിനെ കൊലപ്പെടുത്തിയത് ഗ്രീഷ്മയുടെ ജാതകദോഷം മാറ്റാനാണെന്ന ആരോപണവുമായി ഷാരോണിന്റെ കുടുംബം. സംശയിച്ച കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി ഷാരോണിന്റെ കുടുംബം പ്രതികരിച്ചു. ഗ്രീഷ്മയുടെ ജാതകദോഷം തീർക്കാനാണ് കൊല നടത്തിയതെന്നും ഷാരോണിന്റെ മാതപിതാക്കൾ ആരോപിച്ചു.
ഗ്രീഷ്മയുടെ ജാതകദോഷം സംബന്ധിച്ച വാട്സ്ആപ്പ് ചാറ്റുകൾ നേരത്തേ പുറത്തു വന്നിരുന്നു. ആദ്യം വിവാഹം കഴിക്കുന്നയാൾ പെട്ടെന്ന് മരിക്കുമെന്ന് ജാതകത്തിൽ ഉണ്ടായിരുന്നതായുള്ള ചാറ്റുകളാണ് പുറത്തു വന്നത്. ഇത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാനാണ് ഷാരോൺ വെട്ടുകാട് പള്ളിയിൽ വച്ച് കുങ്കുമം ചാര്‍ത്തി വീട്ടിലെത്തി താലികെട്ടിയതെന്നാണ് ഷാരോണിന്റെ കുടുംബം പറയുന്നത്.
ആദ്യത്തെ ഭർത്താവ് മരിക്കുകയും രണ്ടാമത്തെ ഭർത്താവിനൊപ്പം ജീവിക്കാനും വേണ്ടി തന്റെ മകനെ കൊലപ്പെടുത്തിയെന്ന് ഷാരോണിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഗ്രീഷ്മ മാത്രമല്ല, അമ്മയ്ക്കും അച്ഛനും കൊലപാതകത്തിൽ പങ്കുണ്ട്. ഷാരോണിനൊപ്പം പുറത്തു പോയിരുന്ന സമയത്തെല്ലാം ഗ്രീഷ്മയുടെ പക്കൽ ജ്യൂസ് ഉണ്ടായിരുന്നു. നേരത്തേയും ഷാരോൺ കോളേജിൽ പോയി മടങ്ങി വരുമ്പോൾ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഒരു തവണ ആശുപത്രിയിലും കൊണ്ടുപോയി. രണ്ട് മാസമെങ്കിലും പദ്ധതിയിട്ട് തയ്യാറാക്കിയതാകണം.
advertisement
ഗ്രീഷ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഷാരോണിന്റെ പക്കൽ ഗ്രീഷ്മയുടെ നിരവധി ഫോട്ടോകൾ ഉണ്ടായിരുന്നു. ഇത് തിരിച്ചു വാങ്ങാൻ വേണ്ടി വീണ്ടും ചാറ്റ് ചെയ്ത് തുടങ്ങിയതാണ്. മകനെ വീട്ടിൽ വിളിച്ചു വരുത്തി വിഷം നൽകി കൊന്നതാണ്.
ആദ്യഘട്ടത്തിൽ, പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്നും പിതാവ് ആരോപിച്ചു.
Location :
First Published :
Oct 30, 2022 8:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊലപാതകം ഗ്രീഷ്മയുടെ ജാതകദോഷം മാറ്റാൻ? മുമ്പും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ഷാരോണിന്റെ കുടുംബം







