TRENDING:

പത്തനംതിട്ടയിലെ പെൺകുട്ടി 42 പേരുടെ ഫോൺ നമ്പറുകൾ സേവ് ചെയ്തത് അച്ഛന്റെ ഫോണിൽ; സിഡബ്ല്യുസി ചെയർമാൻ

Last Updated:

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 60ലേറെ പേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് 18കാരിയായ വിദ്യാർഥിനി ശിശുക്ഷേമ സമിതിയോട് വെളിപ്പെടുത്തൽ നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട പോക്സോ കേസിൽ 62 പേരുടെ പേര് വിവരങ്ങൾ കായികതാരമായ പെൺകുട്ടി പറഞ്ഞു എന്ന് സിഡബ്ല്യുസി ചെയർമാൻ അഡ്വക്കേറ്റ് രാജീവ്. സന്നദ്ധ സംഘടനയോട് തനിക്ക് പലതും പറയാനുണ്ടെന്ന് പെൺകുട്ടി തന്നെയാണ് അറിയിച്ചത്. വീടുമായി അടുപ്പമുള്ള ആളുകളാണ് ആദ്യം പീഡിപ്പിച്ചതെന്നും സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു.
News18
News18
advertisement

അച്ഛൻറെ മൊബൈൽ ഫോൺ വഴിയാണ് പെൺകുട്ടി ആളുകളെ ബന്ധപ്പെട്ടിരുന്നത്. 42 പേരുടെ ഫോൺ നമ്പറുകൾ പെൺകുട്ടി അച്ഛൻറെ ഫോണിൽ സേവ് ചെയ്തിരുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അഞ്ചുപേരുടെ അറസ്റ്റിലേക്ക് എത്തിയത്. കായികതാരമായ പെൺകുട്ടി പരിശീലകരാലും പീഡിപ്പിക്കപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫീൽഡ് വർക്കിന്റെ ഭാ​ഗമായിട്ടാണ് കുട്ടിയെ കാണുന്നതും കുട്ടി സന്നദ്ധ സംഘത്തിനോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയതും. പത്തനംതിട്ട ജില്ലയിൽ ഉള്ളവർ മാത്രം, ആണോ പ്രതികളെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. അന്വേഷണം നടക്കുകയാണെന്നും സിഡബ്ല്യുസി ചെയർമാൻ കൂട്ടിച്ചേർത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 60ലേറെ പേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് 18കാരിയായ വിദ്യാർഥിനി ശിശുക്ഷേമ സമിതിയോട് വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ഇലവുംതിട്ട പൊലീസ് 40 പേർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. അഞ്ചു പേരുടെ അറസ്റ്റും രേഖപ്പെടുത്തി. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തനംതിട്ടയിലെ പെൺകുട്ടി 42 പേരുടെ ഫോൺ നമ്പറുകൾ സേവ് ചെയ്തത് അച്ഛന്റെ ഫോണിൽ; സിഡബ്ല്യുസി ചെയർമാൻ
Open in App
Home
Video
Impact Shorts
Web Stories