വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞാണ് താമസം. പിതാവിനും സഹോദരിക്കും ഒപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. സ്‌കൂളിലെ കൗൺസിലിങ്ങിനിടെയാണ് വർഷങ്ങൾക്ക് മുൻപ് ബന്ധുവിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടത് കുട്ടി വെളിപ്പെടുത്തിയത്. അയൽവാസിയിൽനിന്ന് നേരിട്ട ദുരനുഭവവും പെൺകുട്ടി തുറന്നുപറഞ്ഞിരുന്നു. ഇതോടെ ബന്ധപ്പെട്ടവർ പോലീസിനെ വിവരമറിയിക്കുകയും കേസെടുക്കുകയുമായിരുന്നു.
2024–25 കാലത്ത് പെൺകുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് സൂചന. സ്കൂൾ അധികൃതർ പൊലീസിനെ വിവരം അറിയിച്ച ശേഷവും കുട്ടിക്കു മാനസിക പിന്തുണ നൽകുന്നത് കൃത്യമായി ഉറപ്പാക്കാനായില്ലെന്നും ആക്ഷേപമുണ്ട്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം തുടങ്ങി.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Summary: A 16-year-old Plus One student was found hanged herself at residence in Wayanad. The tragic incident occurred shortly after a police investigation was launched based on her revelations of sexual assault.During a counseling session at her school, the girl courageously opened up about being sexually assaulted by a relative years ago. She also disclosed a separate instance of abuse by a neighbour.
