TRENDING:

കമിതാക്കൾ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് നാടുവിട്ടു; ഫോട്ടോ പോസ്റ്റ് ചെയ്ത് പോലീസിനെ ഒന്നരമാസം വട്ടംകറക്കി

Last Updated:

അന്വേഷണം വഴിതെറ്റിക്കാൻ സോഷ്യൽ മീഡിയ പോസ്റ്റുകൾ. ഒടുവിൽ രണ്ടുപേരെയും കസ്റ്റഡിയിൽ എടുത്ത് മഞ്ചേരി പോലീസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മഞ്ചേരി: കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് നാടുവിട്ടുപോയ വിവാഹിതയായ യുവതിയെയും കാമുകനെയും ഒന്നര മാസത്തിന് ശേഷം മഞ്ചേരി പോലീസ് (Manjeri police) അറസ്റ്റ് ചെയ്തു. പുൽപ്പറ്റ സ്വദേശി 27കാരി ഷഹാന ഷെറിൻ, 30കാരനായ മംഗലശേരി സ്വദേശി ഫൈസൽ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കും രണ്ട് കുട്ടികൾ വീതമുണ്ട്. ഫൈസലിനൊപ്പം നാടുവിടാൻ ഷഹാന തന്റെ കുഞ്ഞിനെ വീട്ടിൽ ഉപേക്ഷിച്ചിരുന്നു. കൊച്ചുകുട്ടികളെ പരിപാലിക്കേണ്ട ചുമതല നിറവേറ്റാത്തതിന് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ചെന്നൈയിലെ ആൻഡൽ നഗർ ഗ്രാമത്തിൽ നിന്നാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. ആറ് മാസം മുമ്പാണ് ഷഹാന ഫൈസലിനെ പരിചയപ്പെടുന്നത്. ഇരുവരും ബൈക്കിൽ കടന്നുകളയുകയായിരുന്നു. ഇരുവരെയും തിരികെ വീട്ടിലെത്തിക്കാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും അവർ തിരിച്ചെത്താൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്ന് ഷഹാനയുടെ പിതാവ് പോലീസിൽ പരാതി നൽകി.

ഇതിനിടെ ഷഹാനയുടെ ഭർത്താവ് വിദേശത്ത് നിന്ന് തിരിച്ചെത്തി. വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ആദ്യം ചെയ്തത് തന്റെ കുട്ടിയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു. നാടുവിട്ട ശേഷം ഷഹാനയും ഫൈസലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ഒരു സുഹൃത്ത് മുഖേന അവൾ പുതിയ ഫോണും സിമ്മും സംഘടിപ്പിച്ചു. തുടർന്ന് ഈ ഫോൺ ഉപയോഗിച്ച് നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുകൊണ്ട് അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുകയായിരുന്നു. ഷോപ്പിംഗ് മാൾ, ഫുഡ് കോർട്ട് തുടങ്ങിയവിടങ്ങളിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ് ഇരുവരും പോസ്റ്റ് ചെയ്തത്.

advertisement

ആണ്ടാൾ നഗർ ഗ്രാമത്തിൽ ഒരു എ.ടി.എമ്മിൽ നിന്നും വൻ തുക പിൻവലിച്ചതാണ് ഇവരെ കണ്ടെത്താൻ തുണയായത്. ശേഷം ഗ്രാമീണരുടെ സഹായത്തോടെ അഞ്ഞൂറോളം വീടുകൾ പരിശോധിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A married man and woman who ran away after leaving behind their kids were nabbed by Manjeri police one-and-a-half-months since absconding. Both were located in a Tamilnadu village, once they performed an ATM transaction. The man and woman are parents to two kids each

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കമിതാക്കൾ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് നാടുവിട്ടു; ഫോട്ടോ പോസ്റ്റ് ചെയ്ത് പോലീസിനെ ഒന്നരമാസം വട്ടംകറക്കി
Open in App
Home
Video
Impact Shorts
Web Stories