TRENDING:

വിവാഹദിവസം കാണാതായ വരൻ ഒരു മാസത്തിന് ശേഷം മോഷ്ടിച്ച ബൈക്കുമായി പൊലീസ് പിടിയില്‍

Last Updated:

കഴിഞ്ഞ മാർച്ച് 21നായിരുന്നു ജെസിമും വടുതല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ, വിവാഹദിവസം രാവിലെ വരനെ കാണാതാവുകയായിരുന്നു. തുടർന്ന് വിവാഹം മുടങ്ങി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: വിവാഹദിവസം വരനെ കാണാതായതിനെത്തുടർന്ന് വിവാഹം മുടങ്ങിയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. വരൻ മോഷ്ടിച്ച ബൈക്കുമായി പൊലീസ് പിടിയിലായി. പൂച്ചാക്കൽ ചിറയിൽ ജെസിമിനെ( 28) യാണ് ഇടുക്കി ജില്ലയിലെ രാജകുമാരിയിൽനിന്ന് രൊലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 21നായിരുന്നു ജെസിമും വടുതല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ, വിവാഹദിവസം രാവിലെ വരനെ കാണാതാവുകയായിരുന്നു. തുടർന്ന് വിവാഹം മുടങ്ങി.
advertisement

Also Read- കോവിഡ് ബാധിതർക്കായി ഓക്സിജൻ പാർലർ; സംസ്ഥാനത്ത് ആദ്യം

കാണാതായതിന് പിന്നാലെ തന്നെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ചുള്ള ശബ്ദസന്ദേശം ജെസിം സുഹൃത്തുക്കൾക്ക് അയച്ചിരുന്നു. വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തിൽ പെൺകുട്ടിയുടെ മുത്തച്ഛൻ മരിക്കുകയും ചെയ്തു. ജെസിമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൂച്ചാക്കൽ പൊലീസ് കേസെടുത്തിരുന്നു.

Also Read- ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക്

advertisement

അന്വേഷണത്തിൽ ജെസിം കണ്ണൂർ, തൃശ്ശൂർ, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂർ, തമിഴ്നാട്ടിലെ കമ്പം, മധുര, പൊള്ളാച്ചി, തൃച്ചി, കോയമ്പത്തൂർ, ഊട്ടി, കർണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചതായി പൊലീസ് കണ്ടെത്തി. പിടിക്കാതിരിക്കാൻ നാലു തവണ ഫോണും സിംകാർഡും മാറ്റുകയും ചെയ്തു.

Also Read- മകന്റെ വിവാദ റിസോർട്ട് തുറന്ന് ഇ പി ജയരാജൻ: തിരിതെളിച്ച് കോൺഗ്രസ് നേതാവ്

വിവാഹത്തിന് താത്‌പര്യമില്ലാത്തത് കൊണ്ടാണ് കടന്നുകളഞ്ഞതെന്നും തട്ടിക്കൊണ്ടുപോയി എന്ന ശബ്ദസന്ദേശമിട്ടത് പൊലീസിനെ കബളിപ്പിക്കാനാണെന്നും ഇയാൾ മൊഴി നൽകി. തൃപ്പൂണിത്തുറ, കണ്ണൂർ, തിരുവല്ല എന്നിവിടങ്ങളിൽ നിന്ന് പ്രതി ബൈക്കുകൾ മോഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

advertisement

Also Read- 'LDFന് 100 സീറ്റ് എങ്കിലും ലഭിക്കും; ജോസ് കെ മാണി വിജയത്തെ ഉറപ്പിച്ച ഘടകം:' എ വിജയരാഘവൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എസ് പി ജയ്ദേവിന്റെ നിർദേശപ്രകാരം ചേർത്തല ഡിവൈ എസ് പി വിനോദ് പിള്ളയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. അന്വേഷണ സംഘത്തിൽ പൂച്ചാക്കൽ ഇൻസ്പെക്ടർ അജി ജി നാഥ്, എസ് ഐ സജീവ്, എ എസ് ഐ വിനോദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ നിസാർ, സിവിൽ പൊലീസ് ഓഫീസർമാരായ ആനന്തകൃഷ്ണൻ, അഖിൽ, അനുരാഗ്, ബിജോയ് എന്നിവർ ഉൾപ്പെട്ടിരുന്നു. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹദിവസം കാണാതായ വരൻ ഒരു മാസത്തിന് ശേഷം മോഷ്ടിച്ച ബൈക്കുമായി പൊലീസ് പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories