മകന്റെ വിവാദ റിസോർട്ട് തുറന്ന് ഇ പി ജയരാജൻ: തിരിതെളിച്ച് കോൺഗ്രസ് നേതാവ്
- Published by:Rajesh V
- news18-malayalam
Last Updated:
മൊറാഴയിലെ ഉടുപ്പക്കുന്ന് ഇടിച്ചുനിരത്തിയാണ് റിസോർട്ട് നിർമിക്കുന്നതെന്ന് കാട്ടി ശാസ്ത്ര സാഹിത്യ പരിഷത്ത് റിസോർട്ട് നിർമാണത്തിനെതിരെ പ്രമേയം പാസാക്കുകയും ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
കണ്ണൂർ: വ്യവസായ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ പി ജയരാജന്റെ മകൻ ഡയറക്ടറായ ആയുർവേദ റിസോർട്ടിന്റെ ഉദ്ഘാടനം നടന്നു. കുന്നിടിച്ചുനിരത്തിയതിന്റെ പേരിൽ വിവാദത്തിലായ റിസോർട്ടാണ് കഴിഞ്ഞ ദിവസം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തത്. കെപിസിസി നിർവാഹക സമിതി അംഗം മമ്പറം ദിവാകരനും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
മൊറാഴയിലെ ഉടുപ്പക്കുന്ന് ഇടിച്ചുനിരത്തിയാണ് റിസോർട്ട് നിർമിക്കുന്നതെന്ന് കാട്ടി ശാസ്ത്ര സാഹിത്യ പരിഷത്ത് റിസോർട്ട് നിർമാണത്തിനെതിരെ പ്രമേയം പാസാക്കുകയും ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ആന്തൂർ നഗരസഭയുടെ കെട്ടിടനിർമാണ അനുമതിയുടെ അടിസ്ഥാനത്തിലാണ് നിർമാണം തുടങ്ങിയതെന്നും ഖനനം നടത്തുന്ന മണ്ണ് അവിടെത്തന്നെ നിരത്തുകയാണെന്നുമായിരുന്ന് കലക്ടർക്ക് ലഭിച്ച അന്വേഷണ റിപ്പോർട്ട്.
advertisement
നഗരസഭയിൽനിന്നുള്ള മുഴുവൻ അനുമതിയും ലഭിച്ചിട്ടുണ്ടെന്ന് റിസോർട്ട് ഉടമകൾ വ്യക്തമാക്കുന്നു. ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് കീഴിലുള്ള ആയുഷ് വകുപ്പിന്റെ ലൈസൻസ് മാത്രമാണ് ഇനി റിസോർട്ടിന് ലഭിക്കാനുള്ളത്.
2014ലാണ് അരോളിയിൽ ഇ പി ജയരാജന്റെ വീടിന് തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ മൂന്നു കോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്. ഇ പി ജയരാജന്റെ മകൻ ജയ്സണാണ് കമ്പനിയിൽ ഏറ്റവുമധികം (2500) ഓഹരിയുള്ള ഡയറക്ടർ. തലശ്ശേരിയിലെ കെട്ടിട നിർമാണക്കരാറുകാരനാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ മറ്റൊരു പ്രധാനി.
advertisement
'എൽ ഡി എഫിന് 100 സീറ്റ് എങ്കിലും ലഭിക്കും; ജോസ് കെ മാണി വിജയത്തെ ഉറപ്പിച്ച ഘടകം:' എ വിജയരാഘവൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് കൺവീനർ എ വിജയരാഘവൻ. എൽഡിഎഫിന് 100 സീറ്റെങ്കിലും ലഭിക്കും. സംസ്ഥാനത്ത് എൽഡിഎഫ് തരംഗമുണ്ടാകും. ജോസ് കെ മാണിയുടെ വരവാണ് എൽഡിഎഫ് വിജയത്തെ ഉറപ്പിച്ച ഘടകമെന്നും എ വിജയരാഘവൻ പറഞ്ഞു.
advertisement
കേരള കോൺഗ്രസ് എമ്മും ലോക് താന്ത്രിക് ജനതാദളും വന്നത് ഇടതുമുന്നണിയുടെ കരുത്ത് വർധിപ്പിച്ചു. കോണ്‍ഗ്രസും മുസ്ലിംലീഗും മാത്രമുള്ള മുന്നണിയായി യുഡിഎഫ് ചുരുങ്ങും. ബിജെപിയുടെ സ്വാധീനം കുറയുമെന്നും വിജയരാഘവൻ പറഞ്ഞു. രാഷ്ട്രീയ ഘടകങ്ങളും ഭരണമികവും മുഖ്യമന്ത്രിയുടെ സ്വീകാര്യതയും വിജയത്തിന് കാരണമാകുമെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 29, 2021 10:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മകന്റെ വിവാദ റിസോർട്ട് തുറന്ന് ഇ പി ജയരാജൻ: തിരിതെളിച്ച് കോൺഗ്രസ് നേതാവ്







