TRENDING:

ഹോട്ടലിന്റെ മുൻവശത്തെ വാതിൽ തുറന്ന് മോഷണം; CCTVയിൽ പതിഞ്ഞ പ്രതി ഒരു മാസത്തിനു ശേഷം പിടിയിൽ

Last Updated:

പോലീസ് മോഷണത്തിന്റെ CCTV ദൃശ്യം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വഷണത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. ഇയാൾ ന്നേരത്തേയും നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുക്കത്തെ ഹോട്ടലിൽ മോഷണം നടത്തിയ മോഷ്‌ടാവിനെ പിടികൂടി മുക്കം പോലീസ്. പാലക്കാട് മണ്ണാർകാട് സ്വദേശി സുരേഷിനെയാണ് മുക്കം പോലീസ് (Mukkam police) പാലക്കാട് (Palakkad) വെച്ച് പിടികൂടിയത്.
(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
advertisement

കഴിഞ്ഞ മാസം ഒൻപതാം തീയതി പുലർച്ചെ 4 മണിയോടെ എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം - അരീക്കോട് പാലത്തിന് സമീപത്തുള്ള പുഴയോരം ഹോട്ടലിൽ മോഷണം നടത്തിയ മോഷ്‌ടാവായ പാലക്കാട് മണ്ണാർക്കാട് സ്വദേശി സുരേഷിനെയാണ് മുക്കം പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.

പോലീസ് മോഷണത്തിന്റെ CCTV ദൃശ്യം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വഷണത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. ഇയാൾ ന്നേരത്തേയും നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്.

മാർച്ച് ഒൻപതാം തീയതി പുലർച്ചെ പുഴയോരം ഹോട്ടലിന് മുന്നിൽ എത്തിയ പ്രതി ഹോട്ടലിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്ത് കയറുകയും കൗണ്ടറിലെ ഷെൽഫിൽ ഉണ്ടായിരുന്ന 5000 രൂപയും കൗണ്ടറിന് മുകളിൽ ഉണ്ടായിരുന്ന ധർമ്മ പെട്ടി തകർത്ത് അതിലുള്ള പണവുമാണ് മോഷ്ടിച്ചത്.

advertisement

റംസാനായതിനാൽ അടച്ചിട്ട ഹോട്ടലിൽ നവീകരണ പ്രവർത്തികൾ നടന്നുവരികയായിരുന്നു. നവീകരണ പ്രവർത്തികൾക്ക് എത്തുന്ന തൊഴിലാളികൾക്ക് കൂലി നൽകാൻ വെച്ച പണമാണ് മോഷ്ടിച്ചത്. പിടികൂടിയ പ്രതിയെ പോലീസ് മുക്കത്ത് എത്തിച്ചു.

പ്രതിയെ ഇന്ന് ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു. മുക്കം പോലീസ് സ്റ്റേഷനിലെ എസ്‌.ഐ. ശ്രീരാഗ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീസ് കെ.എം., ശരത്ത് എന്നിവരാണ് പ്രതിയെ പാലക്കാട് വെച്ച് പിടികൂടിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Mukkam police have arrested a thief who robbed a hotel in Mukkam. Mukkam police have arrested Suresh, a native of Mannarkkad, Palakkad from Palakkad. Suresh robbed a hotel near the Mukkam-Areekode bridge on the Edavanna Koyilandy state highway at around 4 am on the 9th of last month. The suspect was arrested after police conducted an investigation focused on CCTV footage of the theft

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹോട്ടലിന്റെ മുൻവശത്തെ വാതിൽ തുറന്ന് മോഷണം; CCTVയിൽ പതിഞ്ഞ പ്രതി ഒരു മാസത്തിനു ശേഷം പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories