ഇതുമായി ബന്ധപ്പെട്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് അധികൃതർ വീട്ടിലെത്തിയ സമയത്താണ് എന്താണ് ശരിക്കും സംഭവിച്ചതെന്ന് പിതാവ് അറിഞ്ഞത്. ചട്ടുകം കൊണ്ട് പൊള്ളലേറ്റ ഭാഗത്ത് മരുന്ന് വച്ചിരുന്നില്ല. അതുകൊണ്ട് മുറിവ് വ്രണമായ അവസ്ഥയിൽ ആയിരുന്നു. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ചീന ചട്ടിയിൽ നിന്ന് പൊള്ളലേറ്റതാണെന്ന് പറയണമെന്ന് പിതാവ് മകൾക്ക് നിർദ്ദേശം നൽകിയിരുന്നതായും ആരോപണമുണ്ട്.
താപ്സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
advertisement
ഏതായാലും, കുട്ടിയെ അംഗൻവാടി ജീവനക്കാരുടെ സഹായത്തോടെ തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് ചൈൽഡ് ലൈനിൽ നിന്ന് ലഭിച്ച വിവരങ്ങൾ കുട്ടിയും മാതാവും നിഷേധിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവിന് മദ്യപിക്കുന്ന സ്വഭാവമുണ്ടെന്ന് പൊലീസ് പറഞ്ഞു. ചൈൽഡ് ലൈനിൽ നിന്ന് ലഭിച്ച വിവരങ്ങൾ കുട്ടിയും മാതാവും നിഷേധിച്ച സാഹചര്യത്തിലാണ് വനിത എസ് ഐയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ് തീരുമാനിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി വനിത എസ് ഐയും സംഘവും കുട്ടിയെ സന്ദർശിക്കുകയും മൊഴി എടുക്കുകയും ചെയ്യും. കുട്ടി അയൽവീട്ടിൽ കളിക്കാൻ പോയതിൽ പ്രകോപിതനായ പിതാവ് ചട്ടുകം പൊള്ളിച്ച് മൂന്നാം ക്ലാസുകാരിയുടെ കാലുകൾ പൊള്ളിച്ചെന്നാണ് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനെ അറിയിച്ചത്. ചൈൽഡ് ലൈൻ അധികൃതർ ശിശുക്ഷേമ സമിതിക്കും ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകും.
രാമക്ഷേത്രത്തിൽ വാക്കു പാലിച്ച പോലെ ശബരിമല ആചാരം ബി ജെ പി സംരക്ഷിക്കും: സ്മൃതി ഇറാനി
ഈ റിപ്പോർട്ട് കൂടി പരിഗണിച്ചതിനു ശേഷം സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കാനാണ് പൊലീസിന്റെ നീക്കം. കളിക്കാൻ പോയതിന്റെ പ്രകോപനത്താൽ ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സംഭവത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ പിതാവിനെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.