താപ്സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Last Updated:

ചലച്ചിത്ര നിർമാതാവ് മധു മന്തേനയുടെ വസതിയും ഓഫീസും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്.

ബോളിവുഡ് സംവിധായകൻ സംവിധായകൻ അനുരാഗ് കശ്യപ്, താപ്സി പന്നു, സംവിധായകൻ വികാസ് ബാൽ എന്നിവരുടെ വസതികളിൽ ആദായനികുതി വകുപ്പ് റെയ്ഡ്. മുംബൈയിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. നികുതി വെട്ടിപ്പ് കേസിലാണ് റെയ്ഡ് നടത്തുന്നതെന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം. ഏജൻസിയുടെ ഒന്നിലധികം സംഘങ്ങൾ മുംബൈയിലും അല്ലാത്തിടത്തുമായി ഏകദേശം 22 കേന്ദ്രങ്ങളിലാണ് റെയ്‌ഡ് നടത്തുന്നത്. ഫാന്റം ഫിലിംസിന്റെ പരിസരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്. ചലച്ചിത്ര നിർമാതാവ് മധു മന്തേനയുടെ വസതിയും ഓഫീസും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്.
ക്വാൻ ഓഫീസിലും ആദയ നികുതി വകുപ്പ് റെയ്ഡ് നടത്തി. കഴിഞ്ഞ വർഷം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ നടന്ന മയക്കുമരുന്ന് അന്വേഷണത്തിന്റെ ഭാഗമായി കമ്പനിയിൽ പരിശോധന നടത്തിയിരുന്നു. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ആയിരുന്നു റെയ്ഡ് നടത്തിയത്.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കർഷകർക്ക് അനുകൂലമായ നിലപാട് അനുരാഗ് കശ്യപ്, താപ്സി പന്നു, ബാൽ എന്നിവർ സോഷ്യൽ മീഡിയയിൽ സ്വീകരിച്ചിരുന്നു. മൂന്ന് കാർഷിക നിയമങ്ങൾക്ക് എതിരെ നവംബർ 26 മുതൽ ദേശീയ തലസ്ഥാനത്തിന്റെ അതിർത്തിയിൽ കർഷകരുടെ പ്രതിഷേധം നടന്നു വരികയാണ്.
advertisement
ശബരിമല ആചാരം ബി ജെ പി സംരക്ഷിക്കും: സ്മൃതി ഇറാനി
അതേസമയം, അനുരാഗ് കശ്യപ്, സംവിധായകൻ വിക്രമാദിത്യ മോട്വാനെ, നിർമ്മാതാവ് മധു മന്തേന, യുടിവി മുൻ മേധാവി വികാസ് ബാൽ എന്നിവരാണ് ഫാന്റം ഫിലിംസ് സ്ഥാപിച്ചത്. ഹസി തോ ഫസി, ഷാൻ‌ഡാർ തുടങ്ങിയ ചിത്രങ്ങൾ ഈ പ്രൊഡക്ഷൻ ഹൗസിന് കീഴിൽ നിർമ്മിച്ചു. സംവിധായകൻ വികാസ് ബാലിനെതിരെ ഫാന്റം ഫിലിംസിലെ മുൻ തൊഴിലാളി ലൈംഗികാതിക്രമ പരാതികൾ നൽകിയതിനെ തുടർന്ന് 2018ൽ കമ്പനി പിരിച്ചുവിടൽ പ്രഖ്യാപിക്കുകയായിരുന്നു.
advertisement
ഫാന്റം ഫിലിംസ് പിരിച്ചുവിട്ട ശേഷം ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപ് തന്റെ പുതിയ നിർമ്മാണ കമ്പനിയായ ഗുഡ് ബാഡ് ഫിലിംസ് ആരംഭിച്ചു. വിക്രമാദിത്യ മോട്വാനെ, മധു മന്തേന എന്നിവരും അവരുടെ സ്വതന്ത്ര പദ്ധതികളുമായി മുന്നോട്ടുപോയി.
മലയാളം വാർത്തകൾ/ വാർത്ത/India/
താപ്സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement