താവം പ്രഭാത് ഓയിൽ മിൽ, യോഗശാലയിലെ രാജീവ് ഓയിൽ മിൽ എന്നിവിടങ്ങളിൽ നിന്നും മൂന്ന് ലക്ഷത്തോളം രൂപയുടെ കൊപ്ര മോഷണം നടത്തിയ കേസിൽ പ്രതിയാണ് സന്തോഷ്. കമ്പിൽ മയ്യിൽ പ്രദേശങ്ങളിൽ വിൽപന നടത്തിയ കൊപ്ര കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉള്ളതായി വ്യക്തമായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചു.
BEST PERFORMING STORIES:അഞ്ച് മാസത്തിനിടെ നാല് സെമസ്റ്റര്‍ പരീക്ഷകള്‍; വിദ്യാര്‍ത്ഥികളെ നക്ഷത്രമെണ്ണിച്ച് കേരളാ സര്‍വകലാശാല [NEWS]'മക്കളെ ചേർത്തു പറയുന്നത് വളരെ മോശമായ പ്രവൃത്തിയാണ്'; താര കല്യാൺ നേരിട്ട അപമാനത്തിനെതിരെ പ്രതികരണവുമായി ശാലു കുര്യൻ [PHOTO]കൊച്ചി പ്രളയ ഫണ്ട് തട്ടിപ്പ്; വീഴ്ചയുണ്ടായിട്ടില്ലെന്ന്അയ്യനാട് സഹകരണ ബാങ്ക് സെക്രട്ടറി [NEWS]
advertisement
മുപ്പതോളം സിസിടിവികളിലെ തുടർച്ചയായ നിരീക്ഷണത്തിലാണ് മോഷ്ട്ടാവിന്റെ ഒളിത്താവളം പോലീസ് കണ്ടെത്തിയത്. കൊട്ടേഷൻ കേസിലെ പ്രതിയായ ചാണ്ടി ഷമീം എന്ന ഷമീമാണ് പ്രതിക്ക് ഒളിത്താവളമൊരുക്കിയതെന്ന് പൊലീസ് കണ്ടെത്തി. കണ്ണൂർ നഗരത്തിൽ വെച്ച് പോലീസിനെ ആക്രമിച്ചതിനെ തുടർന്ന് റിമാന്റിലായ ഷമീം ജയിലിൽ വച്ചാണ് സന്തോഷിനെ പരിചയപ്പെട്ടത്.
എസ് ഐ മാരായ ബിജു പ്രകാശ്, മധുസൂദനൻ , എ എസ് ഐ മാരായ മനേഷ് നെടുംപറമ്പിൽ, നിഗേഷ്, ചന്ദ്രശേഖരൻ പ്രമോദ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അരുൺ, സുരേഷ്, മഹേഷ്, അനിൽ എന്നിവർ അന്വേഷണ സംഘമാണ് പ്രതിയെ കുരുക്കിയത്.
