നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • അഞ്ച് മാസത്തിനിടെ നാല് സെമസ്റ്റര്‍ പരീക്ഷകള്‍; വിദ്യാര്‍ത്ഥികളെ നക്ഷത്രമെണ്ണിച്ച് കേരളാ സര്‍വകലാശാല

  അഞ്ച് മാസത്തിനിടെ നാല് സെമസ്റ്റര്‍ പരീക്ഷകള്‍; വിദ്യാര്‍ത്ഥികളെ നക്ഷത്രമെണ്ണിച്ച് കേരളാ സര്‍വകലാശാല

  Raining of Exams in Kerala University | അഞ്ചാം സെമസ്റ്ററിൽ 6 വിഷയങ്ങൾക്ക് ക്ലാസ് നടന്നത് എട്ട് ദിവസം മാത്രം. 100 മണിക്കൂർ ക്ലാസ് നടന്ന ശേഷമേ പരീക്ഷ നടത്താവൂ എന്നാണ് സർവകലാശാല ചട്ടം

  News18

  News18

  • Share this:
  തിരുവനന്തപുരം: അഞ്ച് മാസത്തിനിടെ നാല് സെമസ്റ്റർ പരീക്ഷകൾ നടത്തി കേരള സർവ്വകലാശാല വലച്ചതായി പരാതിയുമായി വിദ്യാർഥികൾ രംഗത്ത്. കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ വകുപ്പിന് കീഴിൽ  2017 ൽ പ്രവേശനം നേടിയ വിദ്യാർത്ഥികളാണ് പരാതിയുമായി ഗവർണറെ സമീപിച്ചത്. ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിദ്യാർത്ഥികൾ അഞ്ചു മാസത്തിനിടെ എഴുതേണ്ടി വന്നത് 4 സെമസ്റ്റർ പരീക്ഷകൾ.

  രണ്ടാം വർഷം ആദ്യം നടക്കേണ്ട മൂന്നാം സെമസ്റ്റർ പരീക്ഷ നടന്നത് 2019 ഒക്ടോബറിൽ. ജനുവരി 13 മുതൽ 27 വരെ നാലാം സെമസ്റ്റർ പരീക്ഷ. 5, 6 സെമസ്റ്റർ പരീക്ഷ മാർച്ച് 17 ന് ആരംഭിക്കും. ഇതിനിടെ മൂന്ന്, നാല് സെമസ്റ്ററുകളിലെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 11, 12 തീയതികളിൽ നടക്കും.

  കൃത്യമായി ക്ലാസുകൾ നടത്താതെയും, പഠന സാമഗ്രികൾ യഥാസമയം നൽകാതെയുമാണ് സെമസ്റ്റർ പരീക്ഷകൾ തിടുക്കത്തിൽ നടത്തുന്നതെന്ന്  വിദ്യാർഥികൾ പരാതിയിൽ പറയുന്നു. അറ്റൻഡൻസ് രജിസ്ടറിലും കൃത്രിമം നടത്തിയാണ് സെമസ്റ്റർ വേഗത്തിൽ പൂർത്തിയാക്കുന്നത്.

  BEST PERFORMING STORIES:ദേവനന്ദയുടെ മരണം: നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു [NEWS]രണ്ടു വാർത്താചാനലുകളുടെയും വിലക്ക് പിൻവലിച്ചു [NEWS]സിനിമയിലും കൊറോണ ബാധ; വമ്പൻ റിലീസുകൾ നീളും [PHOTO]

  അഞ്ചാം സെമസ്റ്ററിൽ 6 വിഷയങ്ങൾക്ക് ക്ലാസ് നടന്നത് എട്ട് ദിവസം മാത്രം. 100 മണിക്കൂർ ക്ലാസ് നടന്ന ശേഷമേ പരീക്ഷ നടത്താവൂ എന്നാണ് സർവകലാശാല ചട്ടം. മാനേജ്മെന്റ് അക്കൗണ്ടിങ്, കോസ്റ്റിങ് , ഇൻകം ടാക്സ്  എന്നീ വിഷയങ്ങളിൽ ക്ലാസുകൾ പോലും നടന്നിട്ടില്ലെന്നാണ് വിദ്യാര്ഥികളുടെ പരാതി.

  അടുത്ത അദ്ധ്യയന വർഷം ഒന്നു മുതൽ ബിരുദാനന്തര ബിരുദം വരെ ഒറ്റ ദിവസം പ്രവേശനോത്സവം നടത്തുമെന്നാണ്  സർക്കാർ പ്രവ്യാപനം. അതിന് ബിരുദ പരീക്ഷകളുടെ ഫലം ജൂണിന് മുൻപ് പ്രസിദ്ധീകരിക്കണം. ഇതിനാണ് റെക്കോർഡ് വേഗത്തിലുള്ള പരീക്ഷാ നടത്തിപ്പ്.
  First published:
  )}