TRENDING:

'ഉമ്മയുടെ ആത്മഹത്യക്ക് കാരണം ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മക്കളുടെ ഭീഷണി', മുഫീദയുടെ മരണത്തില്‍ പരാതിയുമായി മക്കള്‍

Last Updated:

മുഫീദയുടെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മക്കളുടെ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതി. വിവാഹമോചനം ആവശ്യപ്പെട്ടായിരുന്നു ഭീഷണി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വയനാട്: തരുവണയിലെ മുഹീദയുടെ ദുരൂഹ മരണത്തില്‍ വെള്ളമുണ്ട പൊലീസ് കേസെടുത്തു. ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മുഫീദ പൊള്ളലേറ്റ് ചികിത്സയിലായിരിക്കെ ഇന്നലെയാണ് മരിച്ചത്. മുഫീദയുടെ മക്കള്‍ നല്‍കിയ പരാതിയിലാണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത്.
advertisement

Also Read- കോളജിലെ ഓണാഘോഷത്തിനെത്തിച്ച രൂപമാറ്റം വരുത്തിയ ഫ്രീക്കൻ വണ്ടികൾ പിടിച്ചെടുത്ത് MVD

ജൂലൈ 3 നാണ് മുഫീദയ്ക്ക് പൊള്ളലേറ്റത്. മുഫീദയുടെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മക്കളുടെ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതി. വിവാഹമോചനം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇവര്‍ ഭീഷണിപ്പെടുത്തുന്നതിനിടെ മണ്ണെണ ഒഴിച്ച് മുഫീദ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മൂന്നു പേരടങ്ങിയ സംഘം തടയാന്‍ ശ്രമിക്കാതെ തീയാളുന്നത് കണ്ട് നില്‍ക്കുകയായിരുന്നുവെന്ന് മുഫീദയുടെ മകന്‍ പറയുന്നു.

advertisement

Also Read- ആറ് ദിവസത്തിനിടയിൽ 18 കാരൻ കൊലപ്പെടുത്തിയത് 4 പേരെ; മധ്യപ്രദേശിലെ 'സീരിയൽ കില്ലർ' പിടിയിൽ

സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു. ആദ്യ ഭര്‍ത്താവിന്റെ മകന്‍ സിപിഎം പ്രവര്‍ത്തകനായതിനായാല്‍ പ്രാദേശിക നേതൃത്വം പ്രതികളെ തുണച്ചു എന്നാക്ഷേപമുണ്ട്. എന്നാല്‍ സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം പുലിക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ വിശദീകരണം. ചികിത്സയിലിരിക്കെ മുഫീദ മൊഴിയില്‍ ആര്‍ക്കെതിരെയും പരാതികള്‍ ഉന്നയിക്കാത്തതിനാല്‍ ആദ്യം കേസെടുത്തിരുന്നില്ലെന്നാണ് പൊലിസ് പറയുന്നത്. സംഭവസ്ഥലത്ത് പുറത്ത് നിന്നുള്ളവര്‍ ഉണ്ടായിരുന്നെന്ന് വ്യക്തമായിട്ടും പൊലിസ് അനങ്ങാതിരുന്നത് രാഷ്ട്രീയ സ്വാധിനം കാരണമാണെന്നാണ് നാട്ടുകാരുടെ ആരോപണം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
'ഉമ്മയുടെ ആത്മഹത്യക്ക് കാരണം ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മക്കളുടെ ഭീഷണി', മുഫീദയുടെ മരണത്തില്‍ പരാതിയുമായി മക്കള്‍
Open in App
Home
Video
Impact Shorts
Web Stories