മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന്റെ ആറാം നിലയിലെ താമസക്കാരനാണ് ഇംതിയാസ് അഹമ്മദ്. രാത്രി അടുക്കളയിൽ ഉറങ്ങാൻ കിടന്ന കുമാരിയെ രാവിലെ താഴെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ഫ്ലാറ്റ് ഉടമ തന്നെയാണ് പൊലീസിനെ അറിയിച്ചത്. ജോലിക്കാരി രക്ഷപെടുന്നതിനായി സാരികൾ കൂട്ടിക്കെട്ടി താഴെയിറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
Also Read മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽനിന്നും വീട്ടുജോലിക്കാരി താഴേക്ക് ചാടി; ദുരൂഹതയെന്ന് പൊലീസ്
advertisement
ജോലിക്കാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നതിനാൽ ഇവരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ കേസെടുത്തില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇവർക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കുമെന്നു പൊലീസ് പറഞ്ഞെങ്കിലും പിന്നീട് അതുണ്ടായില്ല.
സ്വാധീനം മൂലമാണ് ഫ്ളാറ്റ് ഉടമയ്ക്കെതിരെ കേസെടുക്കാത്തതെന്ന ആരോപണം ശക്തമായതിനു പിന്നാലെയാണ് പൊലീസ് നടപടി.